Football

സുവാരസിന് ശസ്ത്രക്രിയ; കോപാ ഡെല്‍ റേയില്‍ കളിക്കില്ല

ആറാഴ്ചത്തെ വിശ്രമമാണ് സുവരാസിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്

സുവാരസിന് ശസ്ത്രക്രിയ; കോപാ ഡെല്‍ റേയില്‍ കളിക്കില്ല
X

നൗ ക്യാംപ്: ബാഴ്‌സലോണ ഫോര്‍വേഡ് ലൂയിസ് സുവാരസിന് കാല്‍മുട്ടിനു ശസ്ത്രക്രിയ. കഴിഞ്ഞ മല്‍സരത്തിനിടെ സുവാരസിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ഇത് ഉടന്‍ ശസ്ത്രക്രിയ ചെയ്യണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. ഇതേ തുടര്‍ന്നാണ് ഇന്ന് ശസ്ത്രക്രിയ നടത്തിയതെന്ന് ബാഴ്‌സലോണ ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആറാഴ്ചത്തെ വിശ്രമമാണ് സുവരാസിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതോടെ ഈ മാസം 25ന് നടക്കുന്ന കോപാ ഡെല്‍ റേ ഫൈനലില്‍ സുവാരസ് കളിക്കില്ല. വലന്‍സിയയാണ് കോപ്പയില്‍ ബാഴ്‌സയുടെ എതിരാളി. കൂടാതെ സ്പാനിഷ് ലീഗില്‍ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളിലും സുവാരസിനു കളിക്കാനാവില്ല. ഈ സീസണില്‍ ബാഴ്‌സയ്ക്കായി സുവാരസ് 25 ഗോളുകള്‍ നേടിയിട്ടുണ്ട്. അതിനിടെ 26ന് തുടങ്ങുന്ന കോപ്പാ അമേരിക്കയില്‍ ദേശീയ ടീമായ ഉറുഗ്വെയ്ക്കു വേണ്ടി താരം കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരായ മല്‍സരത്തില്‍ സുവാരസ് രണ്ട് ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു.


Next Story

RELATED STORIES

Share it