Football

ഡാര്‍വിന്‍ ന്യുനസിന്റെ അരങ്ങേറ്റം ചുവപ്പ് കാര്‍ഡോടെ; ജയമില്ലാതെ ലിവര്‍പൂള്‍

രണ്ടാം പകുതിയില്‍ 57ാം മിനിറ്റിലാണ് ന്യുനസ് ചുവപ്പ് കണ്ട് പുറത്തായത്.

ഡാര്‍വിന്‍ ന്യുനസിന്റെ അരങ്ങേറ്റം ചുവപ്പ് കാര്‍ഡോടെ;  ജയമില്ലാതെ ലിവര്‍പൂള്‍
X


ആന്‍ഫീല്‍ഡ്: ലിവര്‍പൂളിന്റെ ഈ സീസണിലെ ഏറ്റവും വലിയ സൈനിങായിരുന്നു ഉറുഗ്വെ താരം ഡാര്‍വിന്‍ ന്യുനസ്.എന്നാല്‍ ഇന്ന് ക്രിസ്റ്റല്‍ പാലസിനെതിരായ ലിവര്‍പൂളിന്റെ രണ്ടാം മല്‍സരത്തില്‍ അരങ്ങേറ്റം നടത്തിയ താരം ടീമിന്റെ വില്ലനാവുകയായിരുന്നു. ക്രിസ്റ്റല്‍ പാലസ് താരത്തെ തലകൊണ്ടിടിച്ച്് താരം ചുവപ്പ് കാര്‍ഡും വാങ്ങിയാണ് കളം വിട്ടത്. ഇതേ തുടര്‍ന്ന് സമ്മര്‍ദ്ധത്തിലായ ലിവര്‍പൂള്‍ ആവട്ടെ പാലസിനോട് സമനിലയും വഴങ്ങി.


ആദ്യ മല്‍സരത്തില്‍ ഫുള്‍ഹാമിനോട് ലിവര്‍പൂള്‍ സമനില വഴങ്ങിയിരുന്നു. 32ാം മിനിറ്റില്‍ വില്‍ഫ്രഡ് സാഹയിലൂടെയാണ് പാലസ് ലീഡെടുത്തത്. രണ്ടാം പകുതിയില്‍ 57ാം മിനിറ്റിലാണ് ന്യുനസ് ചുവപ്പ് കണ്ട് പുറത്തായത്. ലൂയിസ് ഡയസ്സ് 61ാം മിനിറ്റില്‍ ചെമ്പടയുടെ സമനില ഗോള്‍ നേടി.




Next Story

RELATED STORIES

Share it