ചാംപ്യന്‍സ് ലീഗ്: ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ലിവര്‍പൂള്‍ ഇന്ന് ലെപ്സിഗിനെതിരേ
പരിക്കില്‍ നിന്ന് മോചിതനായ റോബര്‍ട്ടോ ഫിര്‍മിനോ ഇന്ന് ഇറങ്ങിയേക്കും.

പുസ്കാസ് അരീനാ: പ്രീമിയര്‍ ലീഗില്‍ തകര്‍ന്നിടിയുന്ന ലിവര്‍പൂളിന് ചാംപ്യന്‍സ് ലീഗില്‍ ലെപ്സിഗിനെതിരേയുള്ള മല്‍സരം നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. ലീഗില്‍ ഏഴാം സ്ഥാനത്തുള്ള ചെമ്പടയ്ക്ക് ഇംഗ്ലണ്ടില്‍ പിടിച്ചു നില്ക്കാന് ചാംപ്യന്‍സ് ലീഗില്‍ ജയിച്ചേ തീരു. പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ജര്‍മ്മന്‍ ക്ലബ്ബിനെതിരേ രണ്ട് ഗോളിന്റെ ജയം ക്ലോപ്പും സംഘവും നേടിയിരുന്നു. മികച്ച ലീഡുമായി ഇന്ന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാണ് ഹംഗറിയിലെ പുസ്കാസ് അരീനയില്‍ ടീം ഇറങ്ങുന്നത്. ടീമിനൊന്നടങ്കം ഫോം തിരിച്ചെടുക്കേണ്ടതുണ്ട്. പരിക്കില്‍ നിന്ന് മോചിതനായ റോബര്‍ട്ടോ ഫിര്‍മിനോ ഇന്ന് ഇറങ്ങിയേക്കും. എന്നാല്‍ താരം പരിശീലനത്തിനിറങ്ങിയിട്ടില്ല. സാദിയോ മാനെ, അര്‍നോള്‍ഡ്, വിജനല്‍ഡാം, തിയാഗോ, ജോട്ടാ, മുഹമ്മദ് സലാഹ്, ഒറിഗി, ചേംബര്ലിന് എന്നീ താരനിര തന്നെ ഇന്ന് ടീമിനായി ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവരുടെ ഫോം തന്നെയാണ് ടീമിന്റെ പ്രധാന തലവേദന. മാനെ-സലാ ടീമിന്റെ ഐക്യകുറവും ടീമിന് ദോഷം ചെയ്യുന്നു.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ലെപ്സിഗ് മികച്ച ഫോമിലാണ്. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബയേണുമായി വെറും രണ്ട് പോയിന്റിന്റെ അന്തരമാണ് ലെപ്സിഗിനുള്ളത്. രണ്ട് ഗോള്‍ തിരിച്ചടിച്ച് ലീഡ് നേടാന്‍ തന്നെയാണ് ലെപ്സിഗിന്റെയും ലക്ഷ്യം. രാത്രി 1.30നാണ് മല്‍സരം.
RELATED STORIES
നാക്കുപിഴയല്ല; ഇത് കടുത്ത അധിക്ഷേപമാണ്
6 July 2022 10:22 AM GMTബിജെപി പിന്തുണച്ചത് ഹിന്ദുത്വത്തിന് വേണ്ടി; ഏക്നാഥ് ഷിൻഡെ
6 July 2022 10:17 AM GMTആർഎസ്എസ് സ്ഥാപനത്തിനെതിരേയുള്ള അന്വേഷണത്തിന് തടയിടാനുള്ള പുതിയ നാടകം
6 July 2022 10:13 AM GMTചികില്‍സാ പിഴവ്;തങ്കം ആശുപത്രിക്കെതിരേ ക്ലിനിക്കല്‍...
6 July 2022 10:08 AM GMT18 ദിവസത്തിനുള്ളില്‍ 8 സാങ്കേതികതകരാറുകള്‍: സ്പൈസ്ജറ്റിന്...
6 July 2022 10:08 AM GMTഭരണഘടനയെ നിന്ദിച്ച മന്ത്രി സജി ചെറിയാന് രാജിവെക്കുക; കോഴിക്കോട്...
6 July 2022 9:48 AM GMT