ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം; യുനൈറ്റഡിന് സമനില
മറ്റൊരു മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസ് ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ലീഗില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ മിന്നും ജയത്തോടെ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനം തുടരുന്നു. ബേണ്‍ലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ലിവര്‍പൂള്‍ ലീഗില്‍ ആധിപത്യം തുടരുന്നത്. വൂഡ്(33), സാദിയോ മാനെ(37), ഫിര്‍മിനോ(80) എന്നിവരാണ് ലിവര്‍പൂളിനായി സ്കോര്‍ ചെയ്തത്. മറ്റൊരു വാശിയേറിയ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സൗത്താംടണ്‍ സമനിലയില്‍ കുരുക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 10ാം മിനിറ്റില്‍ ജെയിംസിലൂടെ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ സൗത്താംടണ്‍ തിരിച്ചടിച്ചു. വെസ്റ്റര്ഗാര്ഡിലൂടെ 58ാം മിനിറ്റിലാണ് സ്കോര്‍ ചെയ്തത്. യുനൈറ്റഡ് ലീഗില്‍ ഏഴാം സ്ഥാനത്താണ്.
മറ്റൊരു മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസ് ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ലീഗില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. ജോര്‍ദാന്‍ ആയുവാണ് പാലസിന്റെ വിജയ ഗോള്‍ നേടിയത്. മറ്റൊരു തകര്‍പ്പന്‍ മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റി ബേണ്‍മൗത്തിനെ 3-1ന് തോല്‍പ്പിച്ചു. ജയത്തോടെ ലെസ്റ്റര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. ജാമി വാര്‍ഡി ലെസ്റ്ററിനായി ഇരട്ടഗോള്‍ നേടി. ടീലമാന്സാണ് മറ്റൊരു ഗോള്‍ നേടിയത്. വില്‍സണാണ് ബേണ്‍മൗത്തിന്റെ ഏകഗോള്‍ നേടിയത്. ന്യൂകാസില്‍-വാറ്റ്ഫോര്‍ഡ് മല്‍സരം സമനിലയില്‍ കലാശിച്ചു. 1-1 സമനിലയില്‍ പിരിഞ്ഞതോടെ വാറ്റ്ഫോര്‍ഡിന് സീസണിലെ ആദ്യ പോയിന്റ് ലഭിച്ചു. മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡ് നോര്‍വിച്ച് സിറ്റിയെ 2-0നു തകര്‍ത്തു.
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരേ 'തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ': രാജസ്ഥാനില്‍...
3 July 2022 6:31 AM GMTഎകെജി സെന്റര്‍ ആക്രമണം: സിസിടിവി ദൃശ്യത്തില്‍ കണ്ട ചുവന്ന...
3 July 2022 6:22 AM GMTഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു
3 July 2022 6:16 AM GMTരാജ്യത്ത് കൊവിഡ് സജീവരോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 24...
3 July 2022 6:00 AM GMTപാകിസ്താന് രഹസ്യാന്വേഷകര്‍ക്ക് വിവരങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ മൂന്ന് ...
3 July 2022 5:48 AM GMTസംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകൾ ഇന്ന് (ജൂലൈ 3) പ്രവർത്തിക്കും
3 July 2022 5:29 AM GMT