Football

യുനൈറ്റഡിനെ രണ്ട് ഗോളിന് തളച്ച് ലിവര്‍പൂള്‍; ലെസ്റ്ററിന് തോല്‍വി

എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചത്.

യുനൈറ്റഡിനെ രണ്ട് ഗോളിന് തളച്ച് ലിവര്‍പൂള്‍; ലെസ്റ്ററിന് തോല്‍വി
X

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിനെ തളച്ച് ലിവര്‍പൂള്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചത്. ജയത്തോടെ ലിവര്‍പൂളിന്റെ ലീഗിലെ ലീഡ് 16 ആയി ഉയര്‍ന്നു. വാന്‍ ഡിജക്(14), മുഹമ്മദ് സലാഹ്(90) എന്നിവരാണ് ചെമ്പടയുടെ സ്‌കോറര്‍മാര്‍. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 48 പോയിന്റാണുള്ളത്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ബേണ്‍ലി ലെസ്റ്ററിനെ തോല്‍പ്പിച്ചു. 2-1നാണ് ലെസ്റ്ററിന്റെ തോല്‍വി. ടോപ് ഫോറില്‍ നിലനില്‍ക്കാനുള്ള ലെസ്റ്ററിന്റെ ആഗ്രഹങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ തോല്‍വി. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്ററിന് 45 പോയിന്റാണുള്ളത്.

Next Story

RELATED STORIES

Share it