Football

500 ജയങ്ങള്‍; ബാഴ്‌സയ്‌ക്കൊപ്പം പുതു ചരിത്രമെഴുതി മെസ്സി

കോപ്പാ ഡെല്‍റേ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ലെഗനീസിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ബാഴ്‌സയ്‌ക്കൊപ്പം 500 ജയങ്ങള്‍ എന്ന റെക്കോഡ് മെസ്സി നേടിയത്.

500 ജയങ്ങള്‍; ബാഴ്‌സയ്‌ക്കൊപ്പം പുതു ചരിത്രമെഴുതി   മെസ്സി
X

നൗ കാമ്പ്: ബാഴ്‌സലോണയ്‌ക്കൊപ്പം 500 ജയങ്ങള്‍ സ്വന്തമാക്കി ലയണല്‍ മെസ്സി. കോപ്പാ ഡെല്‍റേ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ലെഗനീസിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ബാഴ്‌സയ്‌ക്കൊപ്പം 500 ജയങ്ങള്‍ എന്ന റെക്കോഡ് മെസ്സി നേടിയത്.

സ്പാനിഷ് ലീഗില്‍ ആദ്യമായാണ് ഒരു കളിക്കാരന്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. ഇരട്ട ഗോളോടെയാണ് മെസ്സി ഇന്ന് ഹോം ഗ്രൗണ്ടില്‍ തിളങ്ങിയത്. 59, 89 മിനിറ്റുകളിലായാണ് ലിയോയുടെ ഗോള്‍ നേട്ടം. ഇതോടെ ക്ലബ്ബുകള്‍ക്ക് മാത്രമായി മെസ്സി നേടിയ ഗോളുകളുടെ എണ്ണം 623 ആയി. ഗ്രീസ്മാന്‍(4), ലെന്‍ഗ്ലറ്റ്(27), ആര്‍തുര്‍(77) എന്നിവരാണ് ഇന്നത്തെ ബാഴ്‌സയുടെ മറ്റ് സ്‌കോറര്‍മാര്‍. ജയത്തോടെ ബാഴ്‌സ കോപ്പാ ഡെല്‍ റേ ക്വാര്‍ട്ടറിലേക്ക് കടന്നു. റയല്‍ മാഡ്രിഡ്, വലന്‍സിയ, അത്‌ലറ്റിക്കോ ബില്‍ബാവോ, വിയ്യാറല്‍, ഗ്രനേഡ, റയല്‍ സോസിഡാഡ്, സെവിയ്യ എന്നീ ടീമുകളും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലാലിഗയില്‍ പുതിയ കോച്ച് സെറ്റിയന് കീഴില്‍ വലന്‍സിയക്കെതിരേ ബാഴ്‌സ കഴിഞ്ഞ ആഴ്ച തോറ്റിരുന്നു.

Next Story

RELATED STORIES

Share it