Football

മെസ്സി ഡബിളില്‍ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് മിന്നും ജയം

എന്നാല്‍ മികച്ച ഫോമിലുള്ള എംബാപ്പെ ആ പെനാല്‍റ്റി പാഴാക്കുകയായിരുന്നു.

മെസ്സി ഡബിളില്‍ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് മിന്നും ജയം
X


പാരിസ്: ലയണല്‍ മെസ്സി തകര്‍പ്പന്‍ ഫോമില്‍ തിളങ്ങിയ ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്‌സിഗിനെതിരേ പിഎസ്ജിക്ക് മിന്നും ജയം. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ 3-2നാണ് പിഎസ്ജിയുടെ ജയം. ലയണല്‍ മെസ്സിയുടെ ഇരട്ടഗോളാണ് ഇന്ന് പിഎസ്ജിയുടെ ഹൈലൈറ്റ്. ജയത്തോടെ അവര്‍ ഗ്രൂപ്പില്‍ ഏഴ് പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നു. ഒമ്പതാം മിനിറ്റില്‍ ഡ്രാക്‌സലറുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപ്പെയാണ് പിഎസ്ജിയുടെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 28ാം മിനിറ്റില്‍ ആേ്രന്ദ സില്‍വയിലൂടെ ലെപ്‌സിഗ് തിരിച്ചടിച്ചു. തുടര്‍ന്ന് 57ാം മിനിറ്റില്‍ മുഖീലെയിലൂടെ ലെപ്‌സിഗ് ലീഡെടുത്തു. ഈ ലീഡിന് 10 മിനിറ്റിനുള്ളില്‍ പിഎസ്ജി മെസ്സിയിലൂടെ മറുപടി കൊടുത്തു. മല്‍സരത്തില്‍ ലെപ്‌സിഗ് മികച്ച കളിയാണ് പുറത്തെടുത്തത്.പിഎസ്ജിയാവട്ടെ പലപ്പോഴും കളിയുടെ നിയന്ത്രണം വിട്ടിരുന്നു.


74ാം മിനിറ്റില്‍ എംബാപ്പെയെ ലെപ്‌സിഗ് താരം വീഴ്ത്തിയതിന് പിഎസ്ജിക്ക് അനുകൂലമായ പെനാല്‍റ്റി ലഭിക്കുകയായിരുന്നു. മെസ്സിയെടുത്ത പനേക പെനാല്‍റ്റി ലക്ഷ്യം കണ്ടു. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ അഷ്‌റഫ് ഹക്കീമിയെ വീഴ്ത്തിയതിന് പിഎസ്ജിക്ക് വീണ്ടും പെനാല്‍റ്റി ലഭിച്ചിരുന്നു. എന്നാല്‍ മികച്ച ഫോമിലുള്ള എംബാപ്പെ ആ പെനാല്‍റ്റി പാഴാക്കുകയായിരുന്നു.




Next Story

RELATED STORIES

Share it