Football

കരിയറിലെ വേഗതയേറിയ ഗോളുമായി മെസ്സി; ഓസ്‌ട്രേലിയക്കെതിരേ തകര്‍പ്പന്‍ ജയം

ലോകകപ്പ് നേടിയ ടീമിലെ എല്ലാ താരങ്ങളും ഇന്ന് വാമോസിനായി ഇറങ്ങിയിരുന്നു.

കരിയറിലെ വേഗതയേറിയ ഗോളുമായി മെസ്സി; ഓസ്‌ട്രേലിയക്കെതിരേ തകര്‍പ്പന്‍ ജയം
X

ബീജിങ്: കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ കണ്ടെത്തി സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഇന്ന് ഓസ്‌ട്രേലിയക്കെതിരേ നടന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തിലാണ് മെസ്സിയുടെ ഗോള്‍. മല്‍സരം തുടങ്ങി രണ്ടാം മിനിറ്റിലാണ് മിയാമി താരത്തിന്റെ ഗോള്‍ പിറന്നത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു അര്‍ജന്റീനന്‍ ഇതിഹാസത്തിന്റെ ഗോള്‍. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. രണ്ടാം ഗോള്‍ 68ാം മിനിറ്റില്‍ സബ്സ്റ്റിറ്റിയൂട്ട് താരം പെസ്സെല്ലയുടെ വകയായിരുന്നു. ഡീ പോളാണ് ഗോളിന് വഴിയൊരുക്കിയത്. ലോകകപ്പ് നേടിയ ടീമിലെ എല്ലാ താരങ്ങളും ഇന്ന് വാമോസിനായി ഇറങ്ങിയിരുന്നു.







Next Story

RELATED STORIES

Share it