Football

അര്‍ജന്റീനയ്ക്ക് കളിക്കില്ല, ബാഴ്‌സയ്ക്ക് കളിക്കും; മെസ്സിക്കെതിരേ മൊറാക്കോ

മൊറാക്കോ ഫുട്‌ബോള്‍ ഫെഡറേഷനാണ് മെസ്സിയുടെ നടപടിയ്‌ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. മല്‍സരത്തില്‍ പങ്കെടുക്കില്ലെന്ന് മെസ്സി നേരത്തെ അറിയിച്ചിരുന്നു. വെനിസ്വേലയ്‌ക്കെതിരായ മല്‍സരം സ്‌പെയിനില്‍ നടക്കുന്നതിനാല്‍ ഇവിടെ പങ്കെടുക്കുമെന്നും മൊറാക്കോയില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കില്ലെന്നുമാണ് താരം നേരത്തെ വ്യക്തമാക്കിയത്.

അര്‍ജന്റീനയ്ക്ക് കളിക്കില്ല, ബാഴ്‌സയ്ക്ക് കളിക്കും; മെസ്സിക്കെതിരേ മൊറാക്കോ
X

ബാഴ്‌സലോണ: ഇന്ന് മൊറാക്കോയ്‌ക്കെതിരേ നടക്കുന്ന സൗഹൃദമല്‍സരത്തില്‍ അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി കളിക്കാതിരിക്കുന്നതിനെതിരേ ഫെഡറേഷന്‍ രംഗത്ത്. മൊറാക്കോ ഫുട്‌ബോള്‍ ഫെഡറേഷനാണ് മെസ്സിയുടെ നടപടിയ്‌ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. മല്‍സരത്തില്‍ പങ്കെടുക്കില്ലെന്ന് മെസ്സി നേരത്തെ അറിയിച്ചിരുന്നു. വെനിസ്വേലയ്‌ക്കെതിരായ മല്‍സരം സ്‌പെയിനില്‍ നടക്കുന്നതിനാല്‍ ഇവിടെ പങ്കെടുക്കുമെന്നും മൊറാക്കോയില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കില്ലെന്നുമാണ് താരം നേരത്തെ വ്യക്തമാക്കിയത്.

എന്നാല്‍, ഇപ്പോള്‍ പരിക്ക് ചൂണ്ടിക്കാട്ടിയാണ് മെസ്സി മല്‍സരത്തില്‍നിന്ന് പിന്‍മാറുന്നതെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. താരത്തിന്റെ പരിക്കിനെക്കുറിച്ച് വ്യക്തമായ മറുപടി തരണമെന്ന് മൊറാക്കോ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മികച്ച ടീമിനെ അണിനിരത്തണമെന്നാണ് കരാര്‍. എന്നാല്‍, പ്രമുഖ താരങ്ങളൊന്നുമില്ലാതെയാണ് അര്‍ജന്റീന ഇന്ന് മൊറാക്കോയെ നേരിടുന്നത്. ഹിഗ്വിയ്ന്‍സ അഗ്വേറ, ഡി മരിയ എന്നിവര്‍ നിലവിലെ ടീമില്‍ ഇടംനേടിയിട്ടില്ല. നേരത്തെ വെനിസ്വേല അര്‍ജന്റീനയെ 3-1ന് തോല്‍പ്പിച്ചിരുന്നു. ഈ മല്‍സരത്തില്‍ മെസ്സിക്ക് വേണ്ടത്ര മികവ് പുലര്‍ത്താനായില്ല. മാഡ്രിഡില്‍ നടന്ന മല്‍സരത്തിന് ശേഷം മെസ്സി ബാഴ്‌സലോണ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇതിനെതിരേ അര്‍ജന്റീനയിലും പ്രതിഷേധം രൂക്ഷമാണ്.

ടീമിന്റെ പഴയ പ്രമുഖതാരങ്ങള്‍ മെസ്സിയുടെ നടപടിയ്‌ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. മെസ്സി ദേശീയ ടീമിനേക്കാളും പ്രധാന്യം ബാഴ്‌സലോണയ്ക്കാണ് നല്‍കുന്നതെന്നും രാജ്യത്തിനായി കളിക്കേണ്ടത് അദ്ദേഹത്തിന്റെ കര്‍ത്തവ്യമാണെന്നും മുന്‍ ബാഴ്‌സ താരം പാസറല്ലോ പറഞ്ഞു. മെസ്സി ക്ലബ്ബിന് വേണ്ടി കളിക്കുമ്പോള്‍ മികച്ച പ്രകടനവും രാജ്യത്തിനായി കളിക്കുമ്പോള്‍ മോശം പ്രകടനവും കാഴ്ചവയ്ക്കുന്നതെന്തുകൊണ്ടാണെന്നും പാസറല്ലോ ചോദിച്ചു. അതിനിടെ, നിലവില്‍ കളിക്കുന്ന അര്‍ജന്റീനാ ടീമിന് ദേശീയ ജഴ്‌സി അണിയാനുള്ള യോഗ്യതയില്ലെന്ന് ഇതിഹാസ താരം മറഡോണ പറഞ്ഞു. ആര്‍ക്കും ടീമിനോട് പ്രതിബന്ധതയില്ലെന്നും താരം ആരോപിച്ചു.

Next Story

RELATED STORIES

Share it