Football

മെസ്സിക്ക് പരിക്ക്; റിംസിനെതിരേ കളിക്കില്ല

മല്‍സരത്തില്‍ പിഎസ്ജി ബെന്‍ഫിക്കയോട് സമനില വഴങ്ങിയിരുന്നു.

മെസ്സിക്ക് പരിക്ക്; റിംസിനെതിരേ കളിക്കില്ല
X


പാരിസ്: സൂപ്പര്‍ ഫോമിലുള്ള പിഎസ്ജിയുടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്ക് പരിക്ക്. താരത്തിന്റെ കാല്‍വണ്ണയ്ക്ക് പരിക്കേറ്റതായി പിഎസ്ജി കോച്ച് ക്രിസ്റ്റഫര്‍ ഗാല്‍റ്റിയര്‍ അറിയിച്ചു.ശനിയാഴ്ച ഫ്രഞ്ച് ലീഗ് വണ്ണില്‍ റിംസിനെതിരേ നടക്കുന്ന മല്‍സരത്തില്‍ മെസ്സി കളിക്കില്ലെന്ന് കോച്ച് അറിയിച്ചു. പരിക്ക് സാരമുള്ളതല്ലെന്നും ഞായറാഴ്ച പാരിസില്‍ നടക്കുന്ന പരിശീലനത്തില്‍ താരം പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.


ചാംപ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയ്‌ക്കെതിരായ മല്‍സരത്തിലാണ് മെസ്സിയുടെ കാലിന് പരിക്കേറ്റത്. തുടര്‍ന്ന് താരം കളം വിട്ടിരുന്നു. മല്‍സരത്തില്‍ പിഎസ്ജി ബെന്‍ഫിക്കയോട് സമനില വഴങ്ങിയിരുന്നു.




Next Story

RELATED STORIES

Share it