Football

ബാലണ്‍ ഡിയോര്‍; പട്ടികയില്‍ മെസ്സിയും റൊണാള്‍ഡോയും

ചാംപ്യന്‍സ് ലീഗ് നേടിയ ചെല്‍സി, യൂറോ കപ്പ് നേടിയ ഇറ്റലി എന്നീ ടീമുകളുടെ താരങ്ങളാണ് കൂടുതലും പട്ടികയില്‍ ഇടം നേടിയത്.

ബാലണ്‍ ഡിയോര്‍; പട്ടികയില്‍ മെസ്സിയും റൊണാള്‍ഡോയും
X

പാരിസ്: ഈ വര്‍ഷത്തെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനുള്ള30 അംഗ താരങ്ങളുടെ പട്ടിക ഫ്രാന്‍സ് പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ടോ ലെവന്‍ഡോസ്‌കി എന്നിവര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അര്‍ജന്റീനയക്കായി കോപ്പാ അമേരിക്ക നേടിയ ലയണല്‍ മെസ്സിക്കും ബയേണിന്റെ സൂപ്പര്‍ താരം ലെവന്‍ഡോസ്‌കിക്കുമാണ് ഇത്തവണ പുരസ്‌കാരത്തിനുള്ള സാധ്യത. ചാംപ്യന്‍സ് ലീഗ് നേടിയ ചെല്‍സി, യൂറോ കപ്പ് നേടിയ ഇറ്റലി എന്നീ ടീമുകളുടെ താരങ്ങളാണ് കൂടുതലും പട്ടികയില്‍ ഇടം നേടിയത്. കിലിയന്‍ എംബാപ്പെ, നെയ്മര്‍, മുഹമ്മദ് സലാ, കരീം ബെന്‍സിമ, കെവിന്‍ ഡി ബ്രൂണി, ബ്രൂണോ ഫെര്‍ണാണ്ടസ്, എന്‍ഗോളോ കാന്റെ, മേസണ്‍ മൗണ്ട്, ആസ്പിലികെറ്റ, ജോര്‍ജ്ജിഞ്ഞോ, പെഡ്രി എന്നിവരും 30 അംഗലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. ലൂക്കാക്കു, റിയാദ് മെഹറസ്, മാര്‍ട്ടിന്‍സ്, മൊഡ്രിച്ച്, സ്റ്റെര്‍ലിങ്, ലൂയിസ് സുവാരസ്, ഹാരി കെയ്ന്‍, ഹാലന്റ്, ഫോഡന്‍, റൂബന്‍ ഡയസ്സ്, ഡൊണ്ണരുമ്മ, ബൗണ്‍സി, ചില്ലിനീ എന്നിവരുടെ പേരും ലിസ്റ്റില്‍ ഇടം നേടി.




Next Story

RELATED STORIES

Share it