കൊറോണ തിരിച്ചടിയായി; ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് തോല്‍വി

പാരിസ്: ഫ്രഞ്ച് ലീഗ് വണിലെ ആദ്യ മല്‍സരത്തില്‍ ചാംപ്യന്മാര്ക്ക് കാലിടറി. സീസണിലെ ആദ്യ മല്‍സരത്തില്‍ ലീഗില്‍ പ്രെമോഷന് നേടി വന്ന ലെന്‍സാണ് പിഎസ്ജിയെ തോല്‍പ്പിച്ചത്. ഏകപക്ഷീയ ഒരു ഗോളിനായിരുന്ന ചാംപ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളുടെ തോല്‍വി. 57ാം മിനിറ്റില്‍ ഗനാഗോയാണ് ലെന്‍സിന്റെ വിജയ ഗോള്‍ നേടിയത്. പ്രമുഖ താരങ്ങള്‍ക്കെല്ലാം കൊറോണ ബാധിച്ചതാണ് പിഎസ്ജിക്ക് തിരിച്ചടിയായത്. നെയ്മര്‍, എംബാപ്പെ, ഇക്കാര്‍ഡി, ഡി മരിയ, മാര്ക്കിനെസ്, നെവസ്, ലിയാനോഡോ എന്നീ താരങ്ങള്‍ക്കാണ് കൊറോണ ബാധിച്ചത്. ജയത്തോടെ ലെന്‍സ് 12ാം സ്ഥാനത്താണ്. പിഎസ്ജി 17ാം സ്ഥാനത്തും. രണ്ട് മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി നൈസാണ് ലീഗില്‍ ഒന്നാമത്. ഈ ഞായറാഴ്ച 10ാം സ്ഥാനത്തുള്ള മാര്സിലെയുമായാണ് പിഎസ്ജിയുടെ രണ്ടാമത്തെ മല്‍സരം. താരങ്ങള്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് മല്‍സരം മാറ്റിവെച്ചേക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് ഷെഡ്യൂളിനെ ബാധിക്കുമെന്ന കാരണത്താല്‍ ഒഴിവാക്കുകയായിരുന്നു. 5,000 കാണികള്‍ക്ക് പ്രവേശനം നല്‍കിയാണ് മല്‍സരം അരങ്ങേറിയത്.
RELATED STORIES
സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMT