Football

ഫ്രഞ്ച് ലീഗ് വണ്‍; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി മെസ്സി

ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനത്ത് ലീഡ് എട്ട് പോയിന്റാക്കി ഉയര്‍ത്തി (54).

ഫ്രഞ്ച് ലീഗ് വണ്‍; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി മെസ്സി
X

പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ ടുലൂസിനെതിരായ മല്‍സരത്തില്‍ രക്ഷകനായി ലയണ്‍ മെസ്സി.കിലിയന്‍ എംബാപ്പെയും നെയ്മറും ഇല്ലാതെ ഇറങ്ങിയ പിഎസ്ജി ടുലൂസിനെ 2-1ന് പരാജയപ്പെടുത്തി. മല്‍സരത്തില്‍ 20ാം മിനിറ്റില്‍ ടുലൂസാണ് ലീഡെടുത്ത്. ഡച്ച് ഡിഫന്‍ഡര്‍ ബ്രാന്‍കോ വാന്‍ ഡെന്നാണ് ടുലൂസിനായി സ്‌കോര്‍ ചെയ്തത്. എന്നാല്‍ 38ാം മിനിറ്റില്‍ അശ്‌റഫ് ഹക്കീമി പിഎസ്ജിയ്ക്ക് സമനില ഗോള്‍ നല്‍കി.58ാം മിനിറ്റില്‍ ലയണല്‍ മെസ്സി ടീമിന്റെ വിജയഗോള്‍ നേടുകയായിരുന്നു. താരത്തിന്റെ ഈ സീസണിലെ പിഎസ്ജിയ്ക്കായുള്ള 10ാം ഗോളാണ്. ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനത്ത് ലീഡ് എട്ട് പോയിന്റാക്കി ഉയര്‍ത്തി (54).




Next Story

RELATED STORIES

Share it