Football

മെസ്സി പിഎസ്ജിയ്ക്കായി അരങ്ങേറി; എംബാപ്പെയ്ക്ക് ഡബിള്‍

സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് പിഎസ്ജിയ്ക്കായി ഇരട്ട ഗോള്‍ നേടിയത്.

മെസ്സി പിഎസ്ജിയ്ക്കായി അരങ്ങേറി; എംബാപ്പെയ്ക്ക് ഡബിള്‍
X




പാരിസ്: ലയണല്‍ മെസ്സി പിഎസ്ജിയ്ക്കായി അരങ്ങേറി. അരങ്ങേറ്റ മല്‍സരത്തില്‍ റൈംസിനെതിരേ പിഎസ്ജി എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് പിഎസ്ജിയ്ക്കായി ഇരട്ട ഗോള്‍ നേടിയത്. നെയ്മര്‍, ഡി മരിയ, എംബാപ്പെ എന്നിവരെ അറ്റാക്കിങില്‍ ഇറക്കിയാണ് പിഎസ്ജി ഇന്ന് തുടങ്ങിയത്. 66ാം മിനിറ്റില്‍ നെയ്മറിന് പകരക്കാരനായാണ് മെസ്സിയെ ഇറക്കിയത്.


16ാം മിനിറ്റില്‍ ഡിമരിയയുടെ ക്രോസില്‍ നിന്നാണ് എംബാപ്പെയുടെ ആദ്യ ഗോള്‍. 64ാം മിനിറ്റില്‍ അശ്‌റഫ് ഹക്കീമിയുടെ ക്രോസില്‍ നിന്നാണ് എംബാപ്പെയുടെ രണ്ടാം ഗോള്‍.




Next Story

RELATED STORIES

Share it