Football

ലെവന്‍ഡോസ്‌കിക്ക് റെക്കോഡ്: ചാംപ്യന്‍സ് ലീഗില്‍ ബയേണിന് ജയം

ഇന്ന് യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഗ്രീക്ക് ക്ലബ്ബ് ഒളിമ്പിയാക്കോസിനെതിരേ ഗോള്‍ നേടിയതോടെയാണ് ബയേണ്‍ മ്യൂണിക്ക് താരമായ ലെവന്‍ഡോസ്‌കി റെക്കോഡിനര്‍ഹനായത്.

ലെവന്‍ഡോസ്‌കിക്ക് റെക്കോഡ്: ചാംപ്യന്‍സ് ലീഗില്‍ ബയേണിന് ജയം
X

ബെര്‍ലിന്‍: തുടര്‍ച്ചയായി എട്ട് ചാംപ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡിന് പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി അര്‍ഹനായി. ഇന്ന് യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഗ്രീക്ക് ക്ലബ്ബ് ഒളിമ്പിയാക്കോസിനെതിരേ ഗോള്‍ നേടിയതോടെയാണ് ബയേണ്‍ മ്യൂണിക്ക് താരമായ ലെവന്‍ഡോസ്‌കി റെക്കോഡിനര്‍ഹനായത്. ഇതിന് മുമ്പ് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ഈ റെക്കോഡിനര്‍ഹനായവര്‍. ഈ സീസണില്‍ ലെവന്‍ഡോസ്‌കി ക്ലബ്ബിനായി 2-1 ഗോളുകള്‍ നേടിയിട്ടുണ്ട്. ഗോള്‍ സ്‌കോറര്‍മാരില്‍ സീസണില്‍ ലെവന്‍ഡോസ്‌കിയാണ് നിലവില്‍ ഒന്നാമത്. 17 മല്‍സരത്തില്‍നിന്നാണ് താരത്തിന്റെ നേട്ടം.

ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളിനാണ് ബയേണ്‍ ഒളിമ്പിയാക്കോസിനെ തോല്‍പ്പിച്ചത്. പെര്‍സിക്കാണ് ബയേണിന്റെ രണ്ടാം ഗോള്‍ നേടിയത്. ജയത്തോടെ ബയേണ്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. സണ്‍ ഹേങ് മിന്‍ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ പോ സെല്‍സോയും എറിക്‌സണും സ്പര്‍സിനായി വലകുലിക്കി. ഗ്രൂപ്പില്‍ ബയേണ്‍ ഒന്നാമതും ടോട്ടന്‍ഹാം രണ്ടാമതുമാണ്. ഗ്രൂപ്പ് ഡിയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ യുവന്റസ് ലോക്കോമോറ്റീവ് മോസ്‌കോയെ 21ന് തോല്‍പ്പിച്ചു. ജയത്തോടെ യുവന്റസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. റാംസേ(3), ഡഗ്ലസ്സ് കോസ്റ്റാ(90) എന്നിവരാണ് യുവന്റസിനായി ഗോള്‍ നേടിയത്.

Next Story

RELATED STORIES

Share it