Football

ജര്‍മ്മന്‍ ബുണ്ടസാ ലീഗ്; ലെവന്‍ഡോസ്‌കിക്ക് ഹാട്രിക്ക്; ഹാലന്റിന് ഡബിള്‍

53 പോയിന്റുമായി ആര്‍ ബി ലെപ്‌സിഗാണ് രണ്ടാം സ്ഥാനത്ത്.

ജര്‍മ്മന്‍ ബുണ്ടസാ ലീഗ്; ലെവന്‍ഡോസ്‌കിക്ക് ഹാട്രിക്ക്; ഹാലന്റിന് ഡബിള്‍
X


ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി ബയേണ്‍ മ്യൂണിക്ക്. രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ 4-2ന് തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഹാട്രിക്ക് മികവിലാണ് ബയേണ്‍ തിരിച്ചുവരവ് നടത്തിയത്. ബുണ്ടസാ ലീഗിലെ ലെവന്‍ഡോസ്‌കിയുടെ 13ാം ഹാട്രിക്കാണിത്. രണ്ട്, ഒമ്പത് മിനിറ്റുകളില്‍ ഹാലന്റിന്റെ ഗോള്‍ നേട്ടത്തോടെയാണ് ഡോര്‍ട്ടമുണ്ട് ലീഡെടുത്തത്. തുടര്‍ന്ന് 26, 44, 90 മിനിറ്റുകളിലായി ലെവന്‍ഡോസ്‌കി ഗോള്‍ നേടി ബയേണിനെ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ട് വരികയായിരുന്നു. ഗോര്‍റ്റസ്‌കയുടെ വകയായിരുന്നു ബയേണിന്റെ നാലാം ഗോള്‍. ഒന്നാം സ്ഥാനത്തുള്ള ബയേണിന് 55 പോയിന്റാണുളളത്. 53 പോയിന്റുമായി ആര്‍ ബി ലെപ്‌സിഗാണ് രണ്ടാം സ്ഥാനത്ത്.



Next Story

RELATED STORIES

Share it