ലിവര്‍പൂളിനെ തളയ്ക്കാന്‍ ലെസ്റ്റര്‍; പ്രീമിയര്‍ ലീഗില്‍ ഉശിരന്‍ പോരാട്ടം
ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞാഴ്ച ലീഗില്‍ ലെസ്റ്ററിനെ തോല്‍പ്പിച്ചെങ്കിലും സ്ഥിരം ഗോള്‍ സ്കോറര്‍ വാര്‍ഡിയുടെ സാന്നിധ്യം ലിവര്‍പൂളിന് ഭീഷണിയാണ്.

സ്റ്റാംഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം. ഒന്നും രണ്ടും സ്ഥാനത്തുള്ള ലിവര്‍പൂളും ലെസ്റ്ററും തമ്മിലാണ് തകര്‍പ്പന്‍ പോര്. ലീഗില്‍ 49 പോയിന്റുള്ള ലിവര്‍പൂളിന് 39 പോയിന്റുള്ള ലെസ്റ്റര്‍ താരതമ്യേന ദുര്ഭലരാണ്. എന്നാല്‍ നിലവില്‍ ലീഗില്‍ വമ്പന്‍ ഫോമിലുള്ള ടീമാണ് ലെസ്റ്റര്‍.
ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞാഴ്ച ലീഗില്‍ ലെസ്റ്ററിനെ തോല്‍പ്പിച്ചെങ്കിലും സ്ഥിരം ഗോള്‍ സ്കോറര്‍ വാര്‍ഡിയുടെ സാന്നിധ്യം ലിവര്‍പൂളിന് ഭീഷണിയാണ്. എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ലെസ്റ്റര്‍. ചെമ്പടയെ ഭയമില്ലെന്നും ജയം മാത്രമാണ് ലക്ഷ്യമെന്നും ലെസ്റ്റര്‍ കോച്ച് ബ്രണ്ടന്‍ റൊഡ്ഗേഴ്സ് പറഞ്ഞു.
മറ്റ് മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം ബ്രങ്ടണെ നേരിടുമ്പോള്‍ ആസ്റ്റണ്‍ വില്ല നോര്‍വിച്ചിനെയും ആഴ്സണല്‍ ബേണ്‍മൗത്തിനെയും നേരിടും. ചെല്‍സിക്ക് എതിരാളി സത്താംപ്ടണും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എതിരാളി ന്യൂകാസിലുമാണ്.
RELATED STORIES
ബാലുശ്ശേരിയില്‍ സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
28 Jun 2022 9:20 AM GMTകോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നിഷ്ക്രിയമായി നോക്കിനിന്നു; ഏഴു...
28 Jun 2022 9:09 AM GMTനിരവധി പേർ മരിക്കാനിടയായ ജോർദാനിലെ വിഷവാതക ദുരന്തം
28 Jun 2022 9:07 AM GMTടീസ്ത സെതല്‍വാദിന്റെയും ആര് ബി ശ്രീകുമാറിന്റെയും അറസ്റ്റില്‍ ശക്തമായി ...
28 Jun 2022 9:03 AM GMTസൗരവ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍
28 Jun 2022 8:59 AM GMTസംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ...
28 Jun 2022 8:50 AM GMT