പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിന് പുതുചരിത്രം
പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ ജയമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡിനൊപ്പമാണ് ലെസ്റ്റര്‍ എത്തിയത്

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി പുതുചരിത്രം സൃഷ്ടിച്ചു. സൗത്താംപ്ടണിനെതിരേ ഇന്ന് നേടിയ എതിരില്ലാത്ത ഒമ്പതു ഗോളുകളുടെ ജയമാണ് ലെസ്റ്ററിന് പുതിയ റെക്കോഡ് നേടിക്കൊടുത്തത്. പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ ജയമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡിനൊപ്പമാണ് ലെസ്റ്റര്‍ എത്തിയത്. സൗത്താംപ്ടണിനെ ഒരു നിലയില്‍ പോലും മുന്നേറാന്‍ ലെസ്റ്റര്‍ അനുവദിച്ചില്ല. ലീഗിലെ ഏറ്റവും വലിയ എവേ ജയമെന്ന റെക്കോഡും ലെസ്റ്ററിന്റെ പേരിലായി. പെരെസ്(19, 39, 57), വാര്‍ഡി(45, 58, 90) എന്നിവര്‍ ഹാട്രിക്ക് നേടി. ചില്‍വെല്‍(10), ടിലെമാന്‍സ്(17), മാഡിസണ്‍(85) എന്നിവരാണ് ലെസ്റ്ററിന്റെ മറ്റു ഗോള്‍ വേട്ടക്കാര്‍. ഹാട്രിക് നേടിയതോടെ പ്രീമിയര്‍ ലീഗില്‍ ഗോള്‍ സ്‌കോറര്‍മാരില്‍ ജാമി വാര്‍ഡി ഒന്നാം സ്ഥാനത്തെത്തി. ജയത്തോടെ ലെസ്റ്റര്‍ ലീഗില്‍ രണ്ടാമതെത്തി. സൗത്താംപട്ണ്‍ ലീഗില്‍ 18ാം സ്ഥാനത്താണ്.
RELATED STORIES
ബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMTകര്‍ണാടകയില്‍ കോളജ് പ്രിന്‍സിപ്പലിന്റെ ചെകിടത്ത് അടിച്ച് ജെഡിഎസ്...
21 Jun 2022 1:21 PM GMTഅഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച...
21 Jun 2022 12:58 AM GMT