Football

കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ഗോള്‍മഴയായി ചെല്‍സി

കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ഗോള്‍മഴയായി ചെല്‍സി
X

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ വമ്പന്‍മാരായ ലിവര്‍പൂള്‍, ചെല്‍സി, ടോട്ടന്‍ഹാം എന്നിവര്‍ക്ക് തകര്‍പ്പന്‍ ജയം. ന്യൂകാസിലിനെ 3-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ അപരാജിത ജയം തുടര്‍ന്നത്. സാദിയോ മാനെ ഇരട്ടഗോള്‍(28, 40) നേടിയ മല്‍സരത്തില്‍ മുഹമ്മദ് സലാഹ് ആണ് മൂന്നാം ഗോള്‍(72) നേടിയത്. ആന്‍ഫീല്‍ഡില്‍ മാനെയുടെ തോല്‍വിയറിയാതെയുള്ള 50ാം മല്‍സരമാണിത്. വോള്‍വ്‌സിനെ 2-5ന് തോല്‍പ്പിച്ചാണ് ചെല്‍സി ലീഗിലെ രണ്ടാം ജയം നേടിയത്. ടാമി അബ്രഹാമിന്റെ(34, 41, 55) ഹാട്രിക്കാണ് ചെല്‍സിയെ വമ്പന്‍ ജയത്തിലേക്ക് നയിച്ചത്. ടിമോറി(31), മൗണ്ട്(90) എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത നാല് ഗോളിനാണ് ടോട്ടന്‍ഹാം തോല്‍പ്പിച്ചത്. ലീഗില്‍ ഫോമിലേക്കുയര്‍ന്ന ടോട്ടന്‍ഹാമിന്റെ ആദ്യമല്‍സരമായിരുന്നു ഇത്. സോണ്‍ ഹേങ് മിന്‍(10, 23) ടോട്ടന്‍ഹാമിനായി ഇരട്ടഗോള്‍ നേടി. ആന്‍ഹോള്‍ട്ട്(21), ലമേലാ (42) എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.




Next Story

RELATED STORIES

Share it