Football

ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ യുവന്റസിനെ വീഴ്ത്തി ലാസിയോ

സൂപ്പര്‍ കോപ്പാ ഇറ്റാലിയ ഫൈനലില്‍ 3-1നാണ് യുവന്റസിന്റെ പതനം. ആല്‍ബെര്‍ട്ടോയാണ് ലാസിയോക്ക് ലീഡ് നല്‍കിയത്.

ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ യുവന്റസിനെ വീഴ്ത്തി ലാസിയോ
X

റിയാദ്: ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് ഫൈനലില്‍ യുവന്റസിനെ വീഴ്ത്തി ലാസിയോക്ക് കിരീടം. സൂപ്പര്‍ കോപ്പാ ഇറ്റാലിയ ഫൈനലില്‍ 3-1നാണ് യുവന്റസിന്റെ പതനം. ആല്‍ബെര്‍ട്ടോയാണ് ലാസിയോക്ക് ലീഡ് നല്‍കിയത്. എന്നാല്‍, ദിബാലയിലൂടെ യുവന്റസ് അത് മടക്കി.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ ലുലിക്കിലൂടെ ലാസിയോ വീണ്ടും ലീഡ് നേടി. ഇഞ്ചുറി ടൈമില്‍ കറ്റാര്‍ഡിയും ഗോള്‍ നേടിയതോടെ യുവന്റസ് പതനം പൂര്‍ത്തിയായി. സീസണില്‍ രണ്ടുതവണ യുവന്റസ് ലാസിയോക്ക് മുന്നില്‍ അടിപതറിയിരുന്നു.

Next Story

RELATED STORIES

Share it