ബാഴ്സയ്ക്ക് ജയം; സ്പാനിഷ് ലീഗില്‍ വീണ്ടും ഒന്നില്‍
മെസ്സിയുടെ സീസണിലെ 19ാം ഗോളാണിത്. ജയത്തോടെ രണ്ട് പോയിന്റിന്റെ ലീഡുമായാണ് ബാഴ്സ ഒന്നിലേക്ക് കുതിച്ചത്.
BY NSH8 March 2020 5:12 AM GMT

X
NSH8 March 2020 5:12 AM GMT
ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ച് ബാഴ്സലോണ വീണ്ടും ഒന്നില്‍. ലയണല്‍ മെസ്സിയുടെ 81ാം മിനിറ്റിലെ പെനാല്‍റ്റിയാണ് ബാഴ്സയ്ക്ക് ജയമൊരുക്കിയത്. മെസ്സിയുടെ സീസണിലെ 19ാം ഗോളാണിത്. ജയത്തോടെ രണ്ട് പോയിന്റിന്റെ ലീഡുമായാണ് ബാഴ്സ ഒന്നിലേക്ക് കുതിച്ചത്. ബാഴ്സയ്ക്ക് ലീഗില്‍ 58 പോയിന്റാണുള്ളത്. 56 പോയിന്റുള്ള റയല്‍മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.
മറ്റ് മല്‍സരങ്ങളില്‍ അത്ലറ്റിക്കോ മാഡ്രിഡ് 2-2 സമനിലയില്‍ സെവിയ്യ പിടിച്ചുകെട്ടി. ലീഗില്‍ അഞ്ചാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിനായി മൊറാട്ടാ(32), സ്വക്ക്വീറാ (36) എന്നിവര്‍ ഗോള്‍നേടി. ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ നാലാംസ്ഥാനത്തുള്ള ഗെറ്റാഫെയെ സെല്‍റ്റാ വിഗോ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. ഐബര്‍ 2-1ന് മല്ലോര്‍ക്കയെയും തോല്‍പ്പിച്ചു.
Next Story
RELATED STORIES
ബിജെപി പിന്തുണച്ചത് ഹിന്ദുത്വത്തിന് വേണ്ടി; ഏക്നാഥ് ഷിൻഡെ
6 July 2022 10:17 AM GMTആർഎസ്എസ് സ്ഥാപനത്തിനെതിരേയുള്ള അന്വേഷണത്തിന് തടയിടാനുള്ള പുതിയ നാടകം
6 July 2022 10:13 AM GMTതൊഴിലിടങ്ങളിലും മുസ് ലിം സ്ത്രീകള്‍ പുറന്തള്ളപ്പെടുന്നു|THEJAS NEWS
6 July 2022 6:50 AM GMTനിലമുഴുതാന്‍ അറിയാം സ്ഥലം മാറ്റുമെന്ന ഭീഷണി വേണ്ടെന്ന് ഹൈക്കോടതി ജഡ്ജി
5 July 2022 3:34 PM GMTസിഗരറ്റ് വലിച്ച് 'കാളി': സംവിധായികക്കെതിരേ കേസ്
5 July 2022 2:39 PM GMTചിക്കന്‍ പൊതിഞ്ഞപേപ്പറില് ദേവതാചിത്രം;പിന്നെ കേസ്
5 July 2022 10:54 AM GMT