Football

മെസ്സിയുടെ 19ാം നമ്പര്‍ ജെഴ്‌സി സെര്‍ജിയോ അഗ്വേറയക്ക്

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലം ബ്രസീലിയന്‍ താരമായ കുട്ടീഞ്ഞോ ബാഴ്‌സയ്‌ക്കൊപ്പം ഇറങ്ങിയിട്ടില്ല.

മെസ്സിയുടെ 19ാം നമ്പര്‍ ജെഴ്‌സി സെര്‍ജിയോ അഗ്വേറയക്ക്
X


ക്യാംപ് നൗ: ബാഴ്‌സലോണയില്‍ ലയണല്‍ മെസ്സി മുമ്പ് ഉപയോഗിച്ച 19ാം നമ്പര്‍ ജെഴ്‌സി അര്‍ജന്റീനയിലെ സഹതാരം സെര്‍ജിയോ അഗ്വേറ ധരിക്കും.ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയ അഗ്വേറ 19ാം നമ്പര്‍ ജെഴ്‌സി ധരിക്കുമെന്ന് കോച്ച് കോമാന്‍ അറിയിച്ചു. ബാഴ്‌സയില്‍ മെസ്സി തന്റെ പ്രശ്‌സ്തമായ 10ാം നമ്പര്‍ ജെഴ്‌സി ഉപയോഗിക്കുന്നതിന് മുമ്പ് 19ാം നമ്പറാണ് ഉപയോഗിച്ചത്. മെസ്സിക്ക് മുമ്പ് 10ാം നമ്പര്‍ ഉപയോഗിച്ചത് ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ ആയിരുന്നു.


എന്നാല്‍ 10ാം നമ്പര്‍ ജെഴ്‌സി ഫിലിപ്പേ കുട്ടീഞ്ഞോയ്ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലം ബ്രസീലിയന്‍ താരമായ കുട്ടീഞ്ഞോ ബാഴ്‌സയ്‌ക്കൊപ്പം ഇറങ്ങിയിട്ടില്ല. പുതിയ സീസണില്‍ താരം 10ാം നമ്പര്‍ ജെഴ്‌സിയോടെ കളത്തിലിറങ്ങിയേക്കും.




Next Story

RELATED STORIES

Share it