സെവിയ്യക്കെതിരേ വമ്പന്‍ ജയം; ലാലിഗയില്‍ ബാഴ്‌സലോണ ടോപ് ഫോറില്‍
സെവിയ്യയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് കറ്റാലന്‍സ് ആദ്യമായി ടോപ് ഫോറിലെത്തിയത്.ലൂയിസ് സുവാരസ്(27), വിദാല്‍ (32), ഡെംബലേ(35), മെസ്സി (78) എന്നിവരാണ് ചാംപ്യന്‍മാര്‍ക്ക് വേണ്ടി ഗോള്‍ നേടിയത്.
ക്യാംപ്‌നൂവ്: സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ ബാഴ്‌സലോണ രണ്ടാം സ്ഥാനത്തെത്തി. സെവിയ്യയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് കറ്റാലന്‍സ് ആദ്യമായി ടോപ് ഫോറിലെത്തിയത്.ലൂയിസ് സുവാരസ്(27), വിദാല്‍ (32), ഡെംബലേ(35), മെസ്സി (78) എന്നിവരാണ് ചാംപ്യന്‍മാര്‍ക്ക് വേണ്ടി ഗോള്‍ നേടിയത്. ബൈസൈക്കിള്‍ ഗോളിലൂടെയാണ് സുവാരസ് ടീമിന് ലീഡ് നല്‍കിയത്. എട്ട് മല്‍സരങ്ങളില്‍ നിന്നായി ബാഴ്‌സയ്ക്ക് 18 പോയിന്റാണുള്ളത്. മല്‍സരത്തില്‍ റൊണാള്‍ഡും ഡെംബലെയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ലീഗില്‍ ഇന്ന് നടന്ന അത്‌ലറ്റിക്കോ മാഡ്രിഡ്- റയല്‍ വലാഡോളിഡ് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മറ്റ് മല്‍സരങ്ങളില്‍ ഗെറ്റാഫെ റയല്‍ സോസിഡാഡിനെ 2-1ന് തോല്‍പ്പിച്ചു. സെല്‍റ്റാ വിഗോ അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. എസ്പാനിയോളിനെ മലോര്‍ക്കാ 2-0ത്തിനും തോല്‍പ്പിച്ചു.
RELATED STORIES
'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMTഅനുമതിപത്രമില്ലാതെ ഹജ്ജ്: വാഹന സൗകര്യമൊരുക്കിയാല്‍ ആറ് മാസംവരെ തടവും...
4 July 2022 1:45 PM GMTലോക്കല്‍ പോലിസ് പീഡിപ്പിക്കുന്നു; യുപിയില്‍ 'വീട് വില്‍പ്പനയ്ക്ക്'...
4 July 2022 11:10 AM GMTആരോപണങ്ങള്‍ അടിസ്ഥാനരഹിതം;വായടപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ...
4 July 2022 9:39 AM GMTതെളിവില്ലെന്ന്; കോടിയേരിക്കെതിരായ ആര്‍എസ്എസ് ബോംബേറ് കേസ്...
4 July 2022 8:04 AM GMTനിയമസഭയില്‍ വിശ്വാസ വോട്ട് നേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ
4 July 2022 6:47 AM GMT