ആദ്യമല്‍സരത്തില്‍ അടിപതറി ബാഴ്‌സ; ലാലിഗയില്‍ ഞെട്ടിക്കുന്ന തോല്‍വി

89ാം മിനിറ്റില്‍ ആര്‍ട്ടിസ് അദൂരിസ് നേടിയ ബൈസൈക്കിള്‍ കിക്കാണ് അത്‌ലറ്റിക്കോ ബില്‍ബാവോയ്ക്ക് ജയം നല്‍കിയത്. പകരക്കാരനായി ഇറങ്ങിയ 38 കാരനായ അദൂരിസിന് സഹതാരം കാപ വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ആണ് ഗോളാക്കിയത്.

ആദ്യമല്‍സരത്തില്‍ അടിപതറി ബാഴ്‌സ; ലാലിഗയില്‍ ഞെട്ടിക്കുന്ന തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ചാംപ്യന്‍മാര്‍ക്ക് തോല്‍വിയോടെ തുടക്കം. നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയെ അത്‌ലറ്റിക്കോ ബില്‍ബാവോയാണ് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചത്. മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് തിരിച്ചടിയായി സുവാരസും ആദ്യ പകുതിയില്‍ പരിക്കേറ്റ് പുറത്തായി.

89ാം മിനിറ്റില്‍ ആര്‍ട്ടിസ് അദൂരിസ് നേടിയ ബൈസൈക്കിള്‍ കിക്കാണ് അത്‌ലറ്റിക്കോ ബില്‍ബാവോയ്ക്ക് ജയം നല്‍കിയത്. പകരക്കാരനായി ഇറങ്ങിയ 38 കാരനായ അദൂരിസിന് സഹതാരം കാപ വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ആണ് ഗോളാക്കിയത്.പുതുമുഖങ്ങളായ അന്റോണിയ ഗ്രീസ്മാന്‍, ഡിയോങ്ങ് എന്നിവര്‍ മികവ് പുറത്തെടുത്തെങ്കില്‍ അത്‌ലറ്റിക്കോയുടെ പ്രതിരോധം ഭേദിക്കാന്‍ സ്പാനിഷ് ഭീമന്‍മാര്‍ക്ക് കഴിഞ്ഞില്ല. 2008ന് ശേഷം ആദ്യമായാണ് ബാഴ്‌സ സ്പാനിഷ് ലീഗിലെ ആദ്യ മല്‍സരത്തില്‍ തോല്‍ക്കുന്നത്. ബാഴ്‌സയുടെ അടുത്ത മല്‍സരം റയല്‍ ബെറ്റിസിനെതിരേയാണ്. 35 വര്‍ഷം മുമ്പ് എട്ട് തവണ ലാലിഗ കിരീടം നേടിയ ക്ലബ്ബാണ് അത്‌ലറ്റിക്കോ ബില്‍ബാവോ.RELATED STORIES

Share it
Top