Football

സ്പാനിഷ് ലീഗ്; ജയത്തോടെ റയല്‍ തുടങ്ങി; ആല്‍ബ രക്ഷകന്‍

യുവേഫാ സൂപ്പര്‍ കപ്പിലും ഓസ്ട്രിയന്‍ താരമായ ആല്‍ബ സ്‌കോര്‍ ചെയ്തിരുന്നു.

സ്പാനിഷ് ലീഗ്; ജയത്തോടെ റയല്‍ തുടങ്ങി; ആല്‍ബ രക്ഷകന്‍
X


മാഡ്രിഡ്: സ്പാനിഷ് ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് പുതിയ സീസണ്‍ ജയത്തോടെ തുടങ്ങി.സെക്കന്റ് ഡിവിഷനില്‍ നിന്നെത്തിയ അല്‍മേരിയയെ 2-1ന് വീഴ്ത്തിയാണ് റയല്‍ സീസണിന് തുടക്കമിട്ടത്. ആറാം മിനിറ്റില്‍ റംസാനിയിലൂടെ അല്‍മേരിയ റയലിനെ ഞെട്ടിച്ചു. ആദ്യ പകുതിയില്‍ റയലിനെ സ്‌കോര്‍ ചെയ്യാന്‍ അല്‍മേരിയന്‍ പ്രതിരോധം അനുവദിച്ചില്ല.തുടര്‍ന്ന് രണ്ടാം പകുതിയില്‍ 61ാം മിനിറ്റില്‍ വാസ്‌ക്വസിലൂടെ റയല്‍ ഒപ്പം പിടിച്ചു. കരീം ബെന്‍സിമയാണ് ഗോളിന് വഴിയൊരുക്കിയത്. തുടര്‍ന്ന് സബ്ബായി എത്തിയ ആല്‍ബയാണ് റയലിന് ജയമൊരുക്കിയത്. 75ാം മിനിറ്റില്‍ റയലിന് ഒരു ഫ്രീകിക്ക് ലഭിച്ചു.സബ്ബായി ഇറങ്ങി ആദ്യ ടച്ചില്‍ തന്നെ ആല്‍ബ ഗോള്‍ നേടുകയായിരുന്നു. യുവേഫാ സൂപ്പര്‍ കപ്പിലും ഓസ്ട്രിയന്‍ താരമായ ആല്‍ബ സ്‌കോര്‍ ചെയ്തിരുന്നു.


Next Story

RELATED STORIES

Share it