Football

ഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും

വെള്ളിയാഴ്ചയാണ് എംബാപ്പെയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം.

ഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും
X


പാരിസ്: ഫ്രാന്‍സ് ദേശീയ ടീമിന്റെ ക്യാപ്റ്റനായി സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ. ഇന്ന് കോച്ച് ദിദിയര്‍ ദേഷാംസ് ആണ് 24കാരനായ എംബാപ്പെയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. മുന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ ഹ്യൂഗോ ലോറിസ് ലോകകപ്പിന് ശേഷം വിരമിച്ചിരുന്നു.ലോറിസ് 14 വര്‍ഷം ടീമിനെ നയിച്ചിരുന്നു. മറ്റൊരു സീനിയര്‍ താരമായ റാഫേല്‍ വരാനെയും ടീമില്‍ നിന്ന് വിരമിച്ചിരുന്നു. തുടര്‍ന്നാണ് എംബാപ്പെയ്ക്ക് സാധ്യത തെളിഞ്ഞത്. മറ്റൊരു താരമായ അന്റോണിയോ ഗ്രീസ്മാനെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിച്ചു. യൂറോ കപ്പ് യോഗ്യത മല്‍സരത്തില്‍ നെതര്‍ലന്റസിനെതിരെ വെള്ളിയാഴ്ചയാണ് എംബാപ്പെയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം.




Next Story

RELATED STORIES

Share it