Football

നേഷന്‍സ് ലീഗ്; താരമായി എംബാപ്പെ; ഫ്രാന്‍സിന് കിരീടം

യൂറോ കപ്പില്‍ ക്വാര്‍ട്ടറില്‍ വീണ ടീമിന്റെ വന്‍ തിരിച്ചുവരവാണ് ഈ ടൂര്‍ണ്ണമെന്റില്‍ നടന്നത്.

നേഷന്‍സ് ലീഗ്; താരമായി എംബാപ്പെ; ഫ്രാന്‍സിന് കിരീടം
X


മിലാന്‍: യുവേഫാ നാഷന്‍സ് ലീഗിന്റെ രണ്ടാം പതിപ്പില്‍ കിരീടം ലോകചാംപ്യന്‍മാരായ ഫ്രാന്‍സിന്.സ്‌പെയിനിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് കിരീടം ചൂടിയത്. കിലിയന്‍ എംബാപ്പെയുടെ അവിസ്മരണീയ പ്രകടനമാണ് ഫ്രാന്‍സിന് ഇന്ന് മുതല്‍ക്കൂട്ടായത്. ഒയരസ്ബാളിലൂടെ 64ാം മിനിറ്റില്‍ സ്‌പെയിന്‍ ആണ് ലീഡ് നേടിയത്. രണ്ട് മിനിറ്റിനുള്ളില്‍ തന്നെ ഫ്രാന്‍സ് ഇതിന് മറുപടി കൊടുത്തു. എംബാപ്പെയുടെ അസിസ്റ്റില്‍ നിന്ന് കരീം ബെന്‍സിമയാണ് സ്‌കോര്‍ ചെയ്തത്. രണ്ടാം ഗോള്‍ എംബാപ്പെയുടെ വക 80ാം മിനിറ്റിലായിരുന്നു. ഹെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍. മല്‍സരത്തില്‍ 64ശതമാനം പന്ത് കൈവശം വച്ചത് സ്‌പെയിന്‍ ആയിരുന്നു.അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. യൂറോ കപ്പില്‍ ക്വാര്‍ട്ടറില്‍ വീണ ടീമിന്റെ വന്‍ തിരിച്ചുവരവാണ് ഈ ടൂര്‍ണ്ണമെന്റില്‍ നടന്നത്.




Next Story

RELATED STORIES

Share it