സയദ് ബിന്‍ വലീദ് കേരളാ ബ്ലാസ്റ്റേഴ്സില്‍

യുഎഇ യിലാണ് സയദ് ബിന്‍ വലീദ് കളിച്ചു വളര്‍ന്നത്.യുഎ ഇ യിലെ അല്‍ എത്തിഹാദ് അക്കാദമി, ഭാവിയിലെ മികച്ച താരമായി തിരഞ്ഞെടുത്ത സയദ് ബിന്‍ വലീദ്, ഡു - ലാലിഗ എച്ച്പിസി അണ്ടര്‍ 18 ടീമംഗമായിരുന്നു

സയദ് ബിന്‍ വലീദ് കേരളാ ബ്ലാസ്റ്റേഴ്സില്‍

കൊച്ചി : കോഴിക്കോട് സ്വദേശി 17 വയസുകാരന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ സയദ് ബിന്‍ വലീദ് കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പു വച്ചു. ടീമിലേക്ക് കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്തി ഭാവിയിലേക്ക് ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സയദ് ബിന്‍ വലീദിന് ബ്ലാസ്റ്റേഴ്സ് ബൂട്ടുകള്‍ സമ്മാനിക്കുന്നത്. യുഎഇ യിലാണ് സയദ് ബിന്‍ വലീദ് കളിച്ചു വളര്‍ന്നത്.യുഎ ഇ യിലെ അല്‍ എത്തിഹാദ് അക്കാദമി, ഭാവിയിലെ മികച്ച താരമായി തിരഞ്ഞെടുത്ത സയദ് ബിന്‍ വലീദ്, ഡു-ലാലിഗ എച്ച്പിസി അണ്ടര്‍ 18 ടീമംഗമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ ടെലിവിഷനിലൂടെ കാണാറുണ്ടെന്നും സ്വന്തം നാട്ടില്‍ ഗോള്‍ നേടാനുള്ള അതിയായ ആഗ്രഹമുണ്ടെന്നും സയദ് പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്സിലുള്ള മറ്റു യുവ കളിക്കാരെ പോലെ ഇന്ത്യന്‍ ഫുഡ്ബോളിന്റെ ഭാവി തലമുറയിലേക്കുള്ള മികച്ച വാഗ്ദാനമാണ് സയദ് എന്നും ബ്ലാസ്റ്റേഴ്‌സിലെ പരിശീലനത്തിലൂടെ സയദിന്റെ യഥാര്‍ത്ഥ കഴിവുകള്‍ ഏറ്റവും കൂടുതല്‍ഉപയോഗപ്രദമാക്കിയെടുക്കുകയാണ് ലക്ഷ്യമെന്നും ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക് അഹമ്മദ് പറഞ്ഞു.

RELATED STORIES

Share it
Top