- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍ മാസ് തിരിച്ചുവരവുമായി കേരള ബ്ലാസ്റ്റേഴ്സ്; ഗോവ ചാമ്പല്‍
തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ത്രില്ലര്‍ ജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ ശക്തമായ മടങ്ങിവരവ്.

7-ാം മിനുറ്റില്‍ റൗളിന്‍ ബോര്‍ജെസ് കോര്‍ണര്‍ കിക്കില്‍ നിന്ന് വീണുകിട്ടിയ പന്തില്‍ ഹാഫ് വോളിയിലൂടെ ബ്ലാസ്റ്റേഴ്സിനെ ഗോവആദ്യം വിറപ്പിച്ചു. 10 മിനുറ്റുകള്‍ക്കകം നോവ സദോയ് ഇടതുവിങ്ങിലൂടെ മുന്നേറി നല്‍കിയ ക്രോസില്‍ സ്ലൈഡ് ചെയ്ത് കാലുവെച്ച മുഹമ്മദ് യാസിര്‍ സുന്ദരന്‍ ഫിനിഷിംഗിലൂടെ ഗോവയുടെ രണ്ടാം ഗോള്‍ നേടി. 23ാം മിനിറ്റില്‍ നോവ സദോയിലൂടെ ഗോവ മൂന്നാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്സ് വളരെ കുറച്ച് മാത്രം ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ആദ്യപകുതി ഗോവയുടെ രണ്ട് ഗോള്‍ ലീഡുമായി അവസാനിച്ചു.
രണ്ടാംപകുതി തുടങ്ങി 51-ാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ഗോള്‍ മടക്കാനായി. നേരിട്ടുള്ള ഫ്രീകിക്കില്‍ നിന്ന് ദൈസുകെ സകായ് ലക്ഷ്യം കാണുകയായിരുന്നു. ദിമിയെ ഒഡേയ് വീഴ്ത്തിയതിനായിരുന്നു റഫറി ഫ്രീകിക്ക് അനുവദിച്ചത്. കളി 78-ാം മിനിറ്റ് എത്തിയതും സകായുടെ ക്രോസില്‍ കാള്‍ മക്ഹ്യൂം പന്ത് കൈകൊണ്ട് തട്ടിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഇത് വഴിത്തിരിവായി. ഡയമന്റക്കോസ് തന്റെ ഇടംകാല്‍ കൊണ്ട് ഗോവ ഗോളി അര്‍ഷ്ദീപ് സിംഗിനെ അനായാസം കീഴടക്കിയതോടെ ബ്ലാസ്റ്റേഴ്സ് 2-2ന് ഒപ്പമെത്തി. തൊട്ടുപിന്നാലെ വീണ്ടും ലീഡ് എടുക്കാനുള്ള അവസരം ഗോവന്‍ താരങ്ങള്‍ പാഴാക്കി. എന്നാല്‍ 84ാം മിനിറ്റില്‍ ദിമിത്രോസ് ഡയമന്റക്കോസും 88ാം മിനിറ്റില്‍ ഫെദോര്‍ ചെര്‍ണിച്ചും സൂപ്പര്‍ ഫിനിഷിംഗിലൂടെ ബ്ലാസ്റ്റേഴ്സിന് 4-2ന്റെ ജയം സമ്മാനിച്ചു.
RELATED STORIES
''ഗസയിലെ ക്രൂരത അസഹ്യം'': ഇസ്രായേലുമായുള്ള വ്യാപാര ചര്‍ച്ച...
20 May 2025 3:38 PM GMTഅടിയന്തര മാനുഷിക സഹായം വേണം; അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗസയില്‍...
20 May 2025 3:11 PM GMTഅതിര്‍ത്തിയില്‍ 116,000 ടണ്‍ ഭക്ഷണം കെട്ടിക്കിടക്കുമ്പോള്‍ രണ്ടു...
20 May 2025 8:14 AM GMTഇസ്രായേലിനെതിരായ ലോക രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന സ്വാഗതം ചെയ്ത്...
20 May 2025 7:18 AM GMTജയിലിലേക്ക് കഞ്ചാവും, ഹെറോയിനും കടത്തി; പൂച്ച പിടിയില്‍ (വിഡിയോ)
20 May 2025 5:34 AM GMTഇസ്രായേലിലെ ഹൈഫ തുറമുഖത്തിന് ഉപരോധം ഏര്‍പ്പെടുത്തി ഹൂത്തികള്‍
20 May 2025 3:12 AM GMT