Football

കളിക്കാന്‍ താരങ്ങളില്ല; നാളത്തെ മല്‍സരം നടക്കുമെന്ന് ഉറപ്പില്ല: ഇവാന്‍ വുകമാനോവിച്ച്

കോച്ച് കഴിഞ്ഞ ദിവസമാണ് കൊവിഡ് നെഗറ്റീവായി ടീമിനൊപ്പം ചേര്‍ന്നത്.

കളിക്കാന്‍ താരങ്ങളില്ല; നാളത്തെ മല്‍സരം നടക്കുമെന്ന് ഉറപ്പില്ല: ഇവാന്‍ വുകമാനോവിച്ച്
X


പനാജി: ഐഎസ്എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ നാളെത്തെ മല്‍സരം നടക്കുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് കോച്ച് ഇവാന്‍ വുകമാനോവിച്ച്. ബെംഗുളൂരു എഫ് സിക്കെതിരായ മല്‍സരത്തിനിറങ്ങാനുള്ള താരങ്ങള്‍ ടീമിനൊപ്പമില്ല. കൊവിഡില്‍ നിന്ന് മുക്തരായ താരങ്ങള്‍ ഫിറ്റ്‌നെസ് വീണ്ടെടുത്ത് വരികയാണ്. ഇപ്പോഴും ടീമില്‍ കൊവിഡ് പോസ്റ്റീവായ താരങ്ങള്‍ ഉണ്ട്. പരിക്കിന്റെ പിടിയിലുള്ള താരങ്ങളുമുണ്ട്. പരിശീലനം തുടങ്ങിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ-കോച്ച് വ്യക്തമാക്കി. നാളെത്തെ മല്‍സരത്തെ കാര്യമായി എടുക്കുന്നില്ല. താരങ്ങളുടെ ആരോഗ്യമാണ് പ്രധാനം. ഒരു കബഡി കളിക്കാനുള്ള അഞ്ചോ ആറോ താരങ്ങള്‍ ഉണ്ട്.എന്നാല്‍ ഫുട്‌ബോള്‍ കളിക്കാനുള്ള കളിക്കാര്‍ ടീമിനൊപ്പമില്ലെന്നും ഇവാന്‍ അറിയിച്ചു.കോച്ച് കഴിഞ്ഞ ദിവസമാണ് കൊവിഡ് നെഗറ്റീവായി ടീമിനൊപ്പം ചേര്‍ന്നത്.





Next Story

RELATED STORIES

Share it