ബ്ലാസ്റ്റേഴ്‌സ് പരാജയം തുടരുന്നു; മുംബൈക്ക് മുന്നിലും വീണു
ജയത്തോടെ മുംബൈ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.
BY FAR28 Oct 2022 5:44 PM GMT

X
FAR28 Oct 2022 5:44 PM GMT
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന് സീസണിലെ തുടര്‍ച്ചയായ മൂന്നാം പരാജയം. ഇന്ന് ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരേ രണ്ട് ഗോളിന്റെ തോല്‍വിയാണ് ടീം വഴങ്ങിയത്. നന്നായി തുടങ്ങിയെങ്കിലും നിരവധി മിസ് പാസുകളിലൂടെ മുംബൈക്ക് മഞ്ഞപ്പട അവസരമൊരുക്കുകയായിരുന്നു. 33ാം മിനിറ്റില്‍ സഹലിനും 36ാം മിനിറ്റില്‍ ലൂണയ്ക്കും മികച്ച അവസരം ലഭിച്ചിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഇന്നും ഭാഗ്യം തുണച്ചില്ല. 21ാം മിനിറ്റില്‍ മെഹ്താബ് സിങും 31ാം മിനിറ്റില്‍ മുന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം ജോര്‍ജ്ജ് പെരേരാ ഡയസ്സും മുംബൈക്കായി സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ആക്രമണം നടത്തിയെങ്കിലും ഗോള്‍ സ്‌കോര്‍ ചെയ്യാനായില്ല. ജയത്തോടെ മുംബൈ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.
Next Story
RELATED STORIES
രാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള്‍ ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്‍ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം; ഫയര്‍ഫോഴ്സ്...
26 March 2023 11:59 AM GMTസിഎച്ച് സെന്ററിലെ പരിപാടിയില്‍ പങ്കെടുത്തതിന് കണ്ണൂര്‍ കോര്പറേഷന്...
26 March 2023 11:06 AM GMTനിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്‍
26 March 2023 9:58 AM GMT