ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തെറിഞ്ഞ് എടികെ മോഹന്‍ ബഗാന്‍
ദിമിത്രിസ് പെട്രാറ്റോസിന്റെ ഹാട്രിക്കാണ് മല്‍സരത്തിന്റെ ഹൈലൈറ്റ്.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഭീമന്‍ തോല്‍വി. രണ്ടാം മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനോട് 5-2ന്റെ തോല്‍വിയാണ് മഞ്ഞപ്പട വഴങ്ങിയത്.ദിമിത്രിസ് പെട്രാറ്റോസിന്റെ ഹാട്രിക്കാണ് മല്‍സരത്തിന്റെ ഹൈലൈറ്റ്. ഓസ്‌ട്രേലിയന്‍ താരം 26, 62, 90 മിനിറ്റുകളിലാണ് ഹാട്രിക്ക് നേടിയത്. ജോണി കൗക്കോ(38), ലെന്നി റൊഡ്രിഗസ് (88) എന്നിവരും എടികെയ്ക്കായി സ്‌കോര്‍ ചെയ്തു. ആറാം മിനിറ്റില്‍ കൊമ്പന്‍മാര്‍ക്കായി ഇവാന്‍ കലിയുഷ്‌നി ലീഡ് നല്‍കിയിരുന്നു. പിന്നീട് ചില അവസരങ്ങളും ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിച്ചു. എന്നാല്‍ എടികെ മികച്ച ഫോമിലായിരുന്നു. 26ാം മിനിറ്റ് മുതല്‍ അവര്‍ ഗോളടി തുടങ്ങി. പിന്നീട് എടികെയുടെ വിളയാട്ടമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റില്‍ അവരുടെ ഗോള്‍ മഴയായിരുന്നു. 81ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ പിയിലൂടെ മഞ്ഞപ്പട രണ്ടാം ഗോള്‍ നേടിയെങ്കിലും പിന്നീട് കാര്യമായ ചലനം സൃഷ്ടിക്കാന്‍ അവര്‍ക്കായില്ല.
RELATED STORIES
ഫ്രഞ്ച് ടീമിനെ കിലിയന് എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്ഡോയും ദേശീയ ടീമുകള്ക്കൊപ്പം; മല്സരങ്ങള് 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില് ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്...
20 March 2023 6:41 AM GMTഎല് ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMTഎഫ് എ കപ്പിലും ഹാലന്റിന് ഹാട്രിക്ക്; ബേണ്ലിയെ തകര്ത്ത് സിറ്റി...
19 March 2023 6:04 AM GMT