Football

കരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം

കരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
X
റിയാദ്: സൗദി പ്രോ ലീഗിലെ പ്രമുഖന്‍മാരായ അല്‍ ഇത്തിഹാദ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരം കരീം ബെന്‍സിമയെ സ്വന്തമാക്കി. കഴിഞ്ഞ ദിവസം റയല്‍ വിട്ട ബെന്‍സിമയെ മൂന്ന് വര്‍ഷത്തെ കരാറിലാണ് അല്‍ ഇത്തിഹാദ് സ്വന്തമാക്കിയത്. വര്‍ഷം 200 മില്ല്യണ്‍ യൂറോയാണ് ബെന്‍സിമയ്ക്ക് ലഭിക്കുക. നിലവില്‍ സൗദി പ്രോ ലീഗിലെ ജേതാക്കളാണ് അല്‍ ഇത്തിഹാദ്. ലീഗിലെ മറ്റൊരു ക്ലബ്ബായ അല്‍ നസറിലാണ് സൂപ്പര്‍ താരം റൊണാള്‍ഡോ കളിക്കുന്നത്. നീണ്ട 14 വര്‍ഷത്തിന് ശേഷമാണ് 35 കാരനായ ഫ്രഞ്ച് താരം ബെന്‍സിമ റയല്‍ വിട്ടത്. റയലിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ടോപ് സ്‌കോറര്‍ ആണ്.




Next Story

RELATED STORIES

Share it