Football

ബെന്‍സിമ 322; മുന്നില്‍ റൗളും റൊണാള്‍ഡോയും

ബെന്‍സിമ ഈ സീസണില്‍ ഒമ്പത് ഗോളും നേടി.

ബെന്‍സിമ 322; മുന്നില്‍ റൗളും റൊണാള്‍ഡോയും
X


മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ജീവനാഡിയായ കരീം ബെന്‍സിമ വീണ്ടും രക്ഷകനായി മാറിയാണ് ടീം ചാംപ്യന്‍സ് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ന് ഇഞ്ചുറി ടൈമില്‍ താരം ഒരു ഗോളും ഒരു അസിസ്റ്റും നേടിയാണ് ടീമിന്റെ രക്ഷകനായത്. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ റയലിന്റെ എക്കാലത്തെയും മൂന്നാമത്തെ മികച്ച ഗോള്‍ സ്‌കോറര്‍ എന്ന റെക്കോഡ് ബെന്‍സിമ സ്വന്തമാക്കി. 322 ഗോളാണ് ബെന്‍സിമയുടെ പേരിലുള്ളത്. താരത്തിന്റെ മുന്നിലുള്ളത് 323 ഗോളുമായി റൗളും 450 ഗോളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ്.


ചാംപ്യന്‍സ് ലീഗില്‍ നോക്കൗട്ട് സ്‌റ്റേജില്‍ ഒരു സീസണില്‍ കൂടുതല്‍ ഗോള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരിലുള്ള റെക്കോഡിനരികെ ബെന്‍സിമയെത്തി.റൊണാള്‍ഡോ ഒരു സീസണില്‍ 10 ഗോളുകള്‍ ആണ് നേടിയത്. ബെന്‍സിമ ഈ സീസണില്‍ ഒമ്പത് ഗോളും നേടി.







Next Story

RELATED STORIES

Share it