Football

ലോകകപ്പ്; ഫ്രാന്‍സിന് ഞെട്ടല്‍; കരീം ബെന്‍സിമ പുറത്ത്

ബെന്‍സിമയ്ക്ക് പരിശീലനത്തിനിടെ തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

ലോകകപ്പ്; ഫ്രാന്‍സിന് ഞെട്ടല്‍; കരീം ബെന്‍സിമ പുറത്ത്
X
റിയാദ്: ഖത്തര്‍ ലോകകപ്പിനിറങ്ങുന്ന ഫ്രാന്‍സിന്റെ പരിക്ക് പരമ്പര തുടരുന്നു. ഇത്തവണ ബാലണ്‍ ഡി ഓര്‍ നേടിയ റയലിന്റെ ഒന്നാം നമ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയും പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് പുറത്തായി. ഫ്രാന്‍സിന്റെ ഏറ്റവും വലിയ പ്രതീക്ഷയായ ബെന്‍സിമയ്ക്ക് പരിശീലനത്തിനിടെ തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.പരിക്കില്‍ നിന്ന് മോചിതനാവാന്‍ മൂന്നാഴ്ചത്തെ വിശ്രമം താരത്തിന് ആവശ്യമാണെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. സൂപ്പര്‍ താരങ്ങളായ പോള്‍ പോഗ്‌ബെ, എന്‍ഗോളോ കാന്റെ, ക്രിസ്‌റ്റോഫര്‍ എന്‍ങ്കുന്‍കു എന്നിവരും പരിക്കിനെ തുടര്‍ന്ന് സ്‌ക്വാഡില്‍ നിന്ന് പുറത്തായിരുന്നു. യുനൈറ്റഡിന്റെ അന്റോണി മാര്‍ഷ്യലായിരിക്കും ബെന്‍സിമയ്ക്ക് പകരം സ്‌ക്വാഡിലെത്തുക.
Next Story

RELATED STORIES

Share it