Football

റയലിലെ കരാര്‍ പുതുക്കി കരീം ബെന്‍സിമ

പിഎസ്ജി താരം കിലിയന്‍ എംബാപ്പെ റയലിലേക്ക് വരുമെന്ന അഭ്യുഹങ്ങള്‍ക്കിടെയാണ് താരത്തിന്റെ കരാര്‍ പുതുക്കല്‍.

റയലിലെ കരാര്‍ പുതുക്കി കരീം ബെന്‍സിമ
X


മാഡ്രിഡ്: റയല്‍ മാഡ്രിഡുമായുള്ള കരാര്‍ 2023 വരെ പുതുക്കി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരിം ബെന്‍സിമ. താരത്തിന്റെ കരാര്‍ ഈ വര്‍ഷം അവസാനിക്കാനിരിക്കെയാണ് പുതുക്കിയത്. 2009ല്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണില്‍ നിന്നാണ് ബെന്‍സിമ റയലില്‍ എത്തിയത്. റയലിനായി നാല് ചാംപ്യന്‍സ് ലീഗ് ട്രോഫിയും മൂന്ന് സ്പാനിഷ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2018ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ടപ്പോള്‍ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായി മാറിയ താരമാണ് ബെന്‍സിമ. പിഎസ്ജി താരം കിലിയന്‍ എംബാപ്പെ റയലിലേക്ക് വരുമെന്ന അഭ്യുഹങ്ങള്‍ക്കിടെയാണ് താരത്തിന്റെ കരാര്‍ പുതുക്കല്‍.




Next Story

RELATED STORIES

Share it