യുവന്റസ് ഡിബാലയെ ലിവര്‍പൂളിന് നല്‍കും; പകരം സലാഹ്
അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ പൗളോ ഡിബാലയെ നല്‍കാനാണ് യുവന്റസ് ഒരുങ്ങുന്നത്. ഡിബാലയ്ക്കൊപ്പം 40 ദശലക്ഷം യൂറോയും സലാഹിനെ ലഭിക്കാന്‍ യുവന്റസ് നല്‍കുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് സലാഹിനെ യുവന്റസ് വാങ്ങാനൊരുങ്ങുന്ന വാര്‍ത്തകള്‍ വരുന്നത്.

മാഞ്ചസ്റ്റര്‍: ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിനെ ലഭിക്കാന്‍ യുവന്റസ് കൈമാറുന്നത് സൂപ്പര്‍ താരത്തെ. അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ പൗളോ ഡിബാലയെ നല്‍കാനാണ് യുവന്റസ് ഒരുങ്ങുന്നത്. ഡിബാലയ്ക്കൊപ്പം 40 ദശലക്ഷം യൂറോയും സലാഹിനെ ലഭിക്കാന്‍ യുവന്റസ് നല്‍കുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് സലാഹിനെ യുവന്റസ് വാങ്ങാനൊരുങ്ങുന്ന വാര്‍ത്തകള്‍ വരുന്നത്. യുവന്റസ് മാനേജ്മെന്റിനെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
സൂപ്പര്‍താരം റൊണാള്‍ഡോയ്ക്കൊപ്പം പറ്റിയ കോമ്പിനേഷന്‍ എന്ന നിലയ്ക്കാണ് ഈജിപ്ഷ്യന്‍ താരമായ സലാഹിനെ വാങ്ങുന്നതിന് പിന്നില്‍. മുന്‍ റോമാ താരമായ സലാഹ് അവിടെ മിന്നും ഫോമിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സീസണിലാണ് താരം ലിവര്‍പൂളില്‍ എത്തിയത്. ഇവിടെ മികച്ച പ്രകടനമായിരുന്നു. എന്നാല്‍, നിലവില്‍ താരം മോശം ഫോമിലൂടെയാണ് കടന്നുപോവുന്നത്. ചാംപ്യന്‍സ് ലീഗോ പ്രീമിയര്‍ ലീഗോ നേടാത്ത പക്ഷം സലാഹിനെ കൈമാറാന്‍ ലിവര്‍പൂളും ഒരുങ്ങിയേക്കും. ഇത് യുവന്റസിന്റെ ലക്ഷ്യങ്ങള്‍ എളുപ്പമാക്കും. കൈമാറ്റത്തെക്കുറിച്ച് ഡിബാലയോ സലാഹോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
RELATED STORIES
വാളയാര്‍ പീഡന കേസില്‍ വെറുതെവിട്ട പ്രതിക്ക് നേരെ ആക്രമണം
7 Dec 2019 9:03 AM GMTവിദേശസന്ദർശനം വിജയം; 200 കോടിയുടെ നിക്ഷേപം വരുമെന്ന് മുഖ്യമന്ത്രി
7 Dec 2019 7:55 AM GMTസൊഹ്റാബുദ്ദീൻ കേസിലെ നിർണായക സാക്ഷിയെ ഏറ്റുമുട്ടലിൽ കൊന്നതും വിസി സജ്ജനാർ
7 Dec 2019 7:45 AM GMTനിയമബാഹ്യ കൊലപാതകങ്ങൾ ഒരിക്കലും ഒരു ജനാധിപത്യ സമൂഹം അനുവദിക്കരുത്: പോപുലര്‍ ഫ്രണ്ട്
7 Dec 2019 7:12 AM GMTരാജ്യത്തെ മികച്ച പോലിസ് സ്റ്റേഷനുകളുടെ പട്ടികയില്‍ കേരളമില്ല
7 Dec 2019 6:55 AM GMTപവന് ചുഴലിക്കാറ്റ്; കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യത
7 Dec 2019 6:12 AM GMT