Football

യുര്‍ഗാന്‍ ക്ലോപ്പോ സാവിയോ? ; അല്‍ ഇത്തിഹാദിന് പുതിയ കോച്ച്

യുര്‍ഗാന്‍ ക്ലോപ്പോ സാവിയോ? ; അല്‍ ഇത്തിഹാദിന് പുതിയ കോച്ച്
X

റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ നസറിനോട് തോല്‍വിയേറ്റുവാങ്ങിയതിനെ തുടര്‍ന്ന് പുറത്താക്കിയ കോച്ച് ലോറന്റ് ബ്ലാങ്കിന് പകരം അല്‍ ഇത്തിഹാദ് പരിഗണിക്കുന്നത് വമ്പന്‍മാരെ. മുന്‍ ലിവര്‍പൂള്‍ കോച്ചും റെഡ് ബുള്‍ ടീമിന്റെ ഡയറക്ടറുമായ യുര്‍ഗാന്‍ ക്ലോപ്പാണ് അല്‍ ഇത്തിഹാദിന്റെ പ്രഥമ പരിഗണനിയില്‍ ഉള്ളത്. സ്പാനിഷ് ഇതിഹാസവും മുന്‍ ബാഴ്‌സലോണ കോച്ചുമായ സാവിയെയും ക്ലബ്ബ് പരിഗണിക്കുന്നുണ്ട്. ഇറ്റാലയിന്‍ കോച്ച് ലൂസിയാനോ സ്‌പെല്ലാറ്റിയും അല്‍ ഇത്തിഹാദിന്റെ പരിഗണനയില്‍ ഉണ്ട്. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ നോര്‍വെയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌പെല്ലാറ്റിയെ ഇറ്റലി പുറത്താക്കിയിരുന്നു. സ്‌പെല്ലാറ്റി ക്ലബ്ബിനോട് സമ്മതം അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.




Next Story

RELATED STORIES

Share it