ലീഗ് കപ്പ്; ഡീഗോ ജോട്ടാ ഡബിളില്‍ ലിവര്‍പൂള്‍ ഫൈനലില്‍
രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് ആയിരുന്നു.
BY FAR21 Jan 2022 11:27 AM GMT

X
FAR21 Jan 2022 11:27 AM GMT
എമിറേറ്റ്‌സ്: ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ് കപ്പില്‍ ആഴ്‌സണലിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് ലിവര്‍പൂള്‍ ഫൈനലില്‍. ഫൈനലില്‍ ചെല്‍സിയാണ് ചെമ്പടയുടെ എതിരാളികള്‍. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ഡീഗോ ജോട്ടയുടെ ഇരട്ട ഗോളുകള്‍ ആണ് ലിവര്‍പൂളിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. 19, 77 മിനിറ്റുകളിലാണ് ജോട്ടയുടെ ഗോളുകള്‍. രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് ആയിരുന്നു. ആദ്യ പാദത്തില്‍ ആഴ്‌സണലിനോട് ലിവര്‍പൂള്‍ ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു. ആഫ്‌ക്കോണില്‍ കളിക്കുന്ന സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലാഹ്, സാദിയോ മാനെ എന്നിവരില്ലാതെ ഇറങ്ങിയ ലിവര്‍പൂള്‍ അനായാസമാണ് ആഴ്‌സണലിനെ നേരിട്ടത്. ഇരുപാദങ്ങളിലുമായി ടോട്ടന്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സി ഫൈനലില്‍ പ്രവേശിച്ചത്.
Next Story
RELATED STORIES
വിസ്മയ കേസ്:കോടതി വിധി സ്വാഗതാര്ഹം,സര്ക്കാര് ഉദ്യോഗസ്ഥര്ക്കുള്ള...
23 May 2022 8:40 AM GMTവിസ്മയ കേസ്:കിരണിനെ ജില്ലാ ജയിലിലേക്ക് മാറ്റി;പ്രതീക്ഷിച്ച വിധിയെന്ന്...
23 May 2022 7:54 AM GMTഇസ്രായേലില് കുരങ്ങുപനി
23 May 2022 7:37 AM GMTമഴ മുന്നറിയിപ്പുകള് പിന്വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTആരോഗ്യ നില മോശം;നവജ്യോത് സിങ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി
23 May 2022 7:27 AM GMTജെഎസ്സി പന്ത്രണ്ടാമത് ഇന് ഹൗസ് ടൂര്ണമെന്റിന് തുടക്കം
23 May 2022 6:49 AM GMT