Football

നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും സ്‌പെയിനിനും ജയം

ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്തും സ്‌പെയിന്‍ രണ്ടാം സ്ഥാനത്തുമാണ്.

നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും സ്‌പെയിനിനും ജയം
X


ലിസ്ബണ്‍: നേഷന്‍സ് ലീഗില്‍ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍.എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗലിന്റെ ജയം. ബെര്‍ണാഡോ സില്‍വയുടെ അസിസ്റ്റില്‍ നിന്ന് കാന്‍സലോ (33), ഗോണ്‍സാലോ ഗുഡീസ് (38)എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്.

ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്റിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി. 13ാം മിനിറ്റില്‍ ലോറന്റെയുടെ അസിസ്റ്റില്‍ സരാബിയയാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്തും സ്‌പെയിന്‍ രണ്ടാം സ്ഥാനത്തുമാണ്.


Next Story

RELATED STORIES

Share it