ജിങ്കന്‍ മുംബൈയുടെയും എടികെയുടെയും ഓഫര്‍ ഒഴിവാക്കണം: ഒഡീഷാ എഫ് സി

ന്യൂഡല്‍ഹി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം സന്ദേശ് ജിങ്കന്‍ മുംബൈ എഫ് സിയുടെയും എടികെയുടെയും മോഹന്‍ബഗാന്റെയും ഓഫറുകള്‍ നിരസിക്കണമെന്നും ഒഡീഷാ എഫ് സിക്കൊപ്പം ചേരണമെന്നും ക്ലബ്ബ് ഉടമ രോഹന്‍ ശര്‍മ. ജിങ്കന്‍ ഒഡീഷയ്‌ക്കൊപ്പം ചേരണം. താനും മറ്റ് താരങ്ങളും ജിങ്കന്റെ കടുത്ത ആരാധകരാണെന്നും രോഹന്‍ ശര്‍മ പറഞ്ഞു. താരത്തെ സൈന്‍ ചെയ്യാന്‍ ക്ലബ്ബ് തയ്യാറാണ്. ജിങ്കനു വേണ്ടി മറ്റ് ക്ലബ്ബുകളുമായി ഏറ്റുമുട്ടാന്‍ ഞങ്ങള്‍ ഒരുക്കമാണ്. അവസാനം വരെ പോരാടും. ഐഎസ്എല്ലിലെ 10 ക്ലബ്ബില്‍ ഏഴ് ക്ലബ്ബുകളും ജിങ്കന് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയിലൂണ്ട്. ഇവരോട് ഏറ്റുമുട്ടാന്‍ ഒഡീഷയുമുണ്ട്. ബെംഗളുരു എഫ് സിയും ജിങ്കന് വേണ്ടി രംഗത്തുണ്ട്. അടുത്തിടെയാണ് നീണ്ട കാലത്തിനൊടുവില്‍ ഇന്ത്യന്‍ താരം സന്ദേശ് ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സ് ക്ലബ്ബ് വിട്ടത്. മുമ്പ് തന്നെ മറ്റ് ക്ലബ്ബുകള്‍ തഴഞ്ഞതിനാലാണ് താന്‍ മികച്ച താരമായതെന്ന് ജിങ്കന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സുമായി യാതൊരു പ്രശ്‌നവുമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ക്ലബ്ബ് വിട്ടതെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍, പുതിയ മാനേജ്‌മെന്റിനോടുള്ള അതൃപ്തിയാണ് താരം ക്ലബ്ബ് വിടാന്‍ കാരണമെന്നും റിപോര്‍ട്ടുണ്ട്.
RELATED STORIES
മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത്...
26 Jun 2022 6:27 PM GMTഇരിട്ടിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
26 Jun 2022 6:22 PM GMTകടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു
26 Jun 2022 6:14 PM GMTപ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍...
26 Jun 2022 6:05 PM GMT