Football

ജിജോ ജോസഫിന് പിന്നാലെ ജെസിനും ഈസ്റ്റ് ബംഗാളില്‍

കേരളാ കോച്ച് ബിനോ ജോര്‍ജ്ജും നേരത്തെ ഈസ്റ്റ് ബംഗാള്‍ കോച്ചിങ് സ്റ്റാഫിലെത്തിയിരുന്നു.

ജിജോ ജോസഫിന് പിന്നാലെ ജെസിനും ഈസ്റ്റ് ബംഗാളില്‍
X

കൊല്‍ക്കത്ത:സന്തോഷ ട്രോഫിയില്‍ കേരളത്തിനെ കിരീടത്തിലേക്ക് നയിച്ച ജെസിന്‍ പുതിയ സീസണില്‍ ഈസ്റ്റ് ബംഗാളിനായി കളിക്കും. താരം ഈസ്റ്റ് ബംഗാളുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവയ്ക്കും. കേരളാ ക്യാപ്റ്റന്‍ ജിജോ ജോസഫും ഈസ്റ്റ് ബംഗാളുമായി കരാറിലെത്തിയിരുന്നു. കേരളാ കോച്ച് ബിനോ ജോര്‍ജ്ജും നേരത്തെ ഈസ്റ്റ് ബംഗാള്‍ കോച്ചിങ് സ്റ്റാഫിലെത്തിയിരുന്നു.

കേരളാ യുനൈറ്റഡ് താരമായ ജെസിന്‍ സന്തോഷ് ട്രോഫി സെമി ഫൈനലില്‍ സബ്ബായി ഇറങ്ങി അഞ്ച് ഗോളുകള്‍ നേടിയതോടെയാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ ശ്രദ്ധാ കേന്ദ്രമായത്.


ക്യാപ്റ്റന്‍ ജിജോ ജോസഫ് ഒരു വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്. താരം എസ്ബിഐയുടെ താരമായിരുന്നു. സന്തോഷ ട്രോഫിയില്‍ ഹാട്രിക്കടക്കം താരം അഞ്ച് ഗോള്‍ നേടിയിരുന്നു.




Next Story

RELATED STORIES

Share it