Latest News

ലോകകപ്പ്; പെനാല്‍റ്റി ഷൂട്ടൗട്ട് ഭാഗ്യം ക്രൊയേഷ്യയ്ക്ക്; ജപ്പാന്‍ പൊരുതി വീണു

43ാം മിനിറ്റില്‍ ഡൈസന്‍ മയേദയിലൂടെയാണ് ജപ്പാന്‍ ലീഡെടുത്തത്.

ലോകകപ്പ്; പെനാല്‍റ്റി ഷൂട്ടൗട്ട് ഭാഗ്യം ക്രൊയേഷ്യയ്ക്ക്; ജപ്പാന്‍ പൊരുതി വീണു
X

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി നിലവിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഷൂട്ടൗട്ടില്‍ 3-1നാണ് ക്രൊയേഷ്യയുടെ ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പെനാല്‍റ്റിയുടെ ഭാഗ്യം ക്രൊയേഷ്യയെ രക്ഷിച്ചത്. നിശ്ചിത് സമയത്ത് ഇരുടീമും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. എക്‌സ്ട്രാടൈമിലും ഇരുടീമും ഗോളടിച്ചില്ല. തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മല്‍സരം നീങ്ങിയത്.



43ാം മിനിറ്റില്‍ ഡൈസന്‍ മയേദയിലൂടെയാണ് ജപ്പാന്‍ ലീഡെടുത്തത്. ഇതിന് 55ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ മറുപടി നല്‍കി. പന്തടക്കത്തിലും ഷോട്ടുകള്‍ ടാര്‍ഗറ്റ് ചെയ്യുന്നതിലും നേരിയ വ്യത്യാസത്തില്‍ ക്രൊയേഷ്യ മുന്നിട്ട് നിന്നു. ക്രൊയേഷ്യന്‍ നിരയെ പിടിച്ച് കെട്ടുന്ന പ്രതിരോധം തന്നെയാണ് ഏഷ്യന്‍ ശക്തികള്‍ പുറത്തെടുത്തത്. എക്‌സ്ട്രാ ടൈമിലും ക്രൊയേഷ്യയെ ജപ്പാന്‍ പിടിച്ചുകെട്ടി. എന്നാല്‍ ഷൂട്ടൗട്ടില്‍ ഡൊമിനിക്ക് ലിവാകോവിച്ച് എന്ന ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ജപ്പാന്റെ വില്ലനാവുകയായിരുന്നു.


മൂന്ന് ജപ്പാന്‍ കിക്കുകള്‍ ലിവാകോവിച്ച് തട്ടിയകറ്റി. മായ യോഷിദ, കോറു മിറ്റോമ, മൊണോക്ക താരവും മുന്‍ ലിവര്‍പൂള്‍ സ്‌ട്രൈക്കറുമായ താകുമി മിനാമിനോ എന്നിവരുടെ കിക്കുകളാണ് ലിവാകോവിച്ച് തട്ടിമാറ്റിയത്. ക്രൊയേഷ്യയ്ക്കായി മരിയോ പസാലിച്ചും മാഴ്‌സലോ ബ്രോസോവിച്ചും നിക്കോളാ വ്‌ളാസിച്ചുമാണ് ലക്ഷ്യം കണ്ടത്. മാര്‍ക്കോ ലിവായയുടെ കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തി ഒടുവില്‍ നിര്‍ഭാഗ്യം വേട്ടയാടി ഉദയസൂര്യന്റെ താരങ്ങള്‍ ഖത്തറിനോട് പ്രീക്വാര്‍ട്ടറില്‍ വിടപറഞ്ഞു.




Next Story

RELATED STORIES

Share it