Football

ജനുവരി ട്രാന്‍സ്ഫര്‍; കവാനി പിഎസ്ജിയില്‍ തുടരും; ഫെര്‍ണാണ്ടസ് ബാഴ്‌സയില്‍

ജനുവരി ട്രാന്‍സ്ഫര്‍; കവാനി പിഎസ്ജിയില്‍ തുടരും; ഫെര്‍ണാണ്ടസ് ബാഴ്‌സയില്‍
X

ന്യൂയോര്‍ക്ക്: ജനുവരി ട്രാന്‍സ്ഫര്‍ വിപണി ഇന്നലെ അവസാനിച്ചപ്പോള്‍ നിരവധി താരങ്ങളാണ് പ്രമുഖ ക്ലബ്ബുകളിലേക്ക് ചേക്കേറിയത്. ബ്രസീലിന്റെ യുവ മിഡ്ഫീല്‍ഡര്‍ ഫെര്‍ണാണ്ടസിനെ ബാഴ്‌സലോണ സ്വന്തമാക്കി. നിലവില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മെറസ് താരമാണ് ഫെര്‍ണാണ്ടസ്. 10 മില്ല്യണ്‍ നല്‍കിയാണ് ഫെര്‍ണാണ്ടസിനെ ബാഴ്‌സ ക്ലബ്ബിലെത്തിച്ചത്. ട്രാന്‍സ്ഫര്‍ വിപണിയിലെ മറ്റൊരു പ്രധാന കൈമാറ്റം നൈജീരിയന്‍ താരം ഓഡിയോന്‍ ഇഗാലോയുടേതാണ്. ചൈനീസ് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഇഗാലോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് സ്വന്തമാക്കിയത്. സ്‌ട്രൈക്കര്‍ ആയ ഇഗാലോയെ ആറ് മാസത്തേക്കാണ് യുനൈറ്റഡ് ക്ലബ്ബിലെത്തിച്ചത്. ഇംഗ്ലണ്ട് അണ്ടര്‍ 18 താരമായ ലൂക്ക് മാതേസിനെ വോള്‍വ്‌സ് സ്വന്തമാക്കി. ചെല്‍സിയുടെ അക്കാദമിക് താരമായ താരിഖ് ലാംമ്പ്റ്റിയെ ഇംഗ്ലിഷ് ക്ലബ്ബ് ബ്രൈറ്റണ്‍ സ്വന്തമാക്കി. ചെല്‍സിയുടെ കരാര്‍ തള്ളിയാണ് താരിഖ് ബ്രൈറ്റണിലേക്ക് ചേക്കേറിയത്.

പിഎസ്ജി താരം എഡിസണ്‍ കവാനി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ തുടരും. താരത്തിനായി പ്രമുഖര്‍ വലവിരിച്ചെങ്കിലും ക്ലബ്ബില്‍ തുടരാന്‍ കവാനി തീരുമാനിക്കുകയായിരുന്നു. റയല്‍ മാഡ്രിഡ് താരമായ ഗെരത് ബെയ്ല്‍ ഈ സീസണില്‍ റയല്‍ മാഡ്രിഡില്‍ തന്നെ തുടരും. കോച്ച് സിനദിന്‍ സിദാനാണ് ഇക്കാര്യം അറിയിച്ചത്.


Next Story

RELATED STORIES

Share it