Football

പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് നാണം കെട്ട തോല്‍വി; വാര്‍ഡിക്ക് ഹാട്രിക്ക്

ലെസ്റ്റര്‍ സിറ്റിയോട് 5-2നാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീം തോറ്റത്. ലെസ്റ്ററിന്റെ സ്ഥിരം സ്‌കോററായ ജാമി വാര്‍ഡി ഹാട്രിക്ക് നേടി

പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് നാണം കെട്ട തോല്‍വി; വാര്‍ഡിക്ക് ഹാട്രിക്ക്
X



ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ച്‌സറ്റര്‍ സിറ്റിക്ക് വന്‍ തോല്‍വി. ലെസ്റ്റര്‍ സിറ്റിയോട് 5-2നാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീം തോറ്റത്. ലെസ്റ്ററിന്റെ സ്ഥിരം സ്‌കോററായ ജാമി വാര്‍ഡി ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ മാഡിസണ്‍, ടൈല്‍മാന്‍സ് എന്നിവരും ലെസ്റ്ററിനായി വലകുലിക്കി. മെഹറസിലൂടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ പിന്നീട് സിറ്റിക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കോച്ച് റോഡജ്‌സിന്റെ കുട്ടികളുടെ ആക്രമണത്തിന് മുന്നില്‍ സിറ്റി തളരുകയായിരുന്നു. ജയത്തോടെ ലെസ്റ്റര്‍ ലീഗില്‍ ഒന്നാമതെത്തി. 2003ന് ശേഷം ആദ്യമായാണ് സിറ്റി ഹോം ഗ്രൗണ്ടില്‍ അഞ്ച് ഗോളിന് തോല്‍വിയേറ്റുവാങ്ങുന്നത്. ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ ന്യൂകാസിലിനോട് ടോട്ടന്‍ഹാം 1-1ന്റെ സമനില വഴങ്ങി. ലീഡ്‌സ് ഷെഫ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.






Next Story

RELATED STORIES

Share it