Football

മോയിസ് കീന്‍; ഇറ്റാലിയന്‍ ഫുട്‌ബോളിലെ പുതിയ താരോദയം

വംശീയമായി അധിക്ഷേപിക്കപ്പെട്ടതിന് തന്റെ മറുപടി ഇതാണെന്ന് ഗ്രൗണ്ടില്‍ നിന്ന് കീന്‍ ചിരിച്ചുകൊണ്ട് ഉറക്കെ പറഞ്ഞത് മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചിരുന്നു. തുടര്‍ന്നുള്ള യുവന്റസിന്റെ മല്‍സരങ്ങളിലെ വിജയശില്‍പ്പിയുടെ ഒരു റോളില്‍ മോയിസ് കീനും ഉണ്ടാവും.

മോയിസ് കീന്‍; ഇറ്റാലിയന്‍ ഫുട്‌ബോളിലെ പുതിയ താരോദയം
X

റോം: മോയിസ് കീന്‍ എന്ന ഇറ്റാലിയന്‍ താരത്തെ വംശീയാധിക്ഷേപത്തിന്റെ പേരിലാണ് മാധ്യമങ്ങള്‍ ആദ്യം പരിചയപ്പെടുത്തിയത്. എന്നാല്‍ യുവന്റസ് താരമായ കീന്‍ പിന്നീട് അറിയപ്പെട്ടത് തന്റെ പുതിയ റെക്കോഡുകളിലൂടെയായിരുന്നു. 19 വയസ്സു തികയുന്നതിന് മുന്നേ മോയിസ് കീന്‍ എന്ന ഈ ഇറ്റാലിയന്‍ താരം വാരിക്കൂട്ടിയത് നിരവധി റെക്കോഡുകളാണ്. ഇനി കാത്തിരിക്കുന്നത് അതിലേറെ റെക്കോഡുകള്‍ക്കും. ഇറ്റാലിയന്‍ ലീഗിലാണ് കീന്‍ മറ്റൊരു ക്ലബ്ബ് ആരാധകരാല്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടത്. എന്നാല്‍ അതിന് താരം മറുപടി കൊടുത്തത് ഗോളിലൂടെയായിരുന്നു. തുടര്‍ന്ന് അതിന് ശേഷം നടന്ന യുവന്റസിന്റെ എല്ലാ മല്‍സരങ്ങളിലും ഗോള്‍ അടിച്ചുകൂട്ടിയാണ് മോയിസ് കീന്‍ മുന്നേറിയത്.

വംശീയമായി അധിക്ഷേപിക്കപ്പെട്ടതിന് തന്റെ മറുപടി ഇതാണെന്ന് ഗ്രൗണ്ടില്‍ നിന്ന് കീന്‍ ചിരിച്ചുകൊണ്ട് ഉറക്കെ പറഞ്ഞത് മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചിരുന്നു. തുടര്‍ന്നുള്ള യുവന്റസിന്റെ മല്‍സരങ്ങളിലെ വിജയശില്‍പ്പിയുടെ ഒരു റോളില്‍ മോയിസ് കീനും ഉണ്ടാവും. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെ യുവന്റസ് ഇറങ്ങിയ രണ്ട് മല്‍സരങ്ങളിലും കീനായിരുന്നു ടീമിന് വിജയം നല്‍കിയത്. റൊണാള്‍ഡോയുടെ വരവിന് ഏറെ സന്തോഷപൂര്‍വ്വമാണ് കീന്‍ സ്വീകരിച്ചത്. റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ സീക്രറ്റസ് ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചുവെന്ന് കീന്‍ പറയുന്നു. റൊണാള്‍ഡോയില്‍ നിന്ന് ധാരാളം പഠിക്കാനുണ്ട്. തനിക്ക് നിരവധി റെക്കോഡുകള്‍ തകര്‍ക്കാനും നേടാനുമുണ്ടെന്ന് കീന്‍ തന്നെ പറയുന്നു. നിലവില്‍ യുവന്റസിന്റെ താരം റൊണാള്‍ഡോ ആണെങ്കിലും തൊട്ടു പിറകില്‍ കീനാണ് ഇപ്പോള്‍ ശ്രദ്ധാ കേന്ദ്രം. ഇറ്റലിയിലും യൂറോപ്പിലുമായി കീന്‍ റെക്കോഡുകള്‍ തകര്‍ക്കുകയാണ്. രാജ്യത്തിനും യുവന്റസിനുമായി കളിച്ച ആറ് കളിയില്‍ നിന്നായി താരം ആറു ഗോളുകള്‍ നേടി.

2000 ഫെബ്രുവരി 28നാണ് മോയിസ് കീന്‍ ജനിച്ചത്. യുവന്റസിന്റെ അക്കാഡമിയില്‍ നിന്ന് തന്നെയാണ് ആറുവര്‍ഷം ഫുട്‌ബോളിന്റെ പാഠങ്ങള്‍ പഠിച്ചത്. 16 വയസ്സിലാണ് കീനിനെ യുവന്റസ് ടീമിലെടുക്കുന്നത്. 2016 ലാണ് കീനിന്റെ താരോദയം.

ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കീന്‍. 2000 ത്തില്‍ ജനിച്ച ഒരു താരം ചാംപ്യന്‍സ് ലീഗില്‍ കളിച്ചു വന്ന റെക്കോഡ് കീന്‍ സ്വന്തമാക്കിയത് ക്ലബ്ബില്‍ അരങ്ങേറ്റം കുറിച്ച മൂന്നാം നാള്‍. 2016-17 സീസണിന്റെ അവസാനം മോയിസ് കീന്‍ വീണ്ടും മറ്റൊരു റെക്കോഡ് തന്റെ പേരിലാക്കി. സീരി എയില്‍ 21 ാം നൂറ്റാണ്ടില്‍ ജനിച്ച് ക്ലബ്ബിനായി സ്‌കോര്‍ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ താരം. യുവന്റസിനായി ആദ്യമായി കളിച്ചത് സീസണിന്റെ അവസാന സമയത്തായിരുന്നു. ഈ സീസണില്‍ യുവന്റസിനായി 25 മല്‍സരങ്ങളില്‍ നിന്ന് 24 ഗോളുകള്‍ നേടി . കീനിന്റെ പ്രകടനം കണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും താരത്തിനായി വലവിരിച്ചിരുന്നു. എന്നാല്‍ തന്റെ ഇഷ്ട ക്ലബ്ബായ യുവന്റസില്‍ നിന്ന് പോകാന്‍ കീനും തയ്യാറായില്ല. ഇതിനിടയില്‍ ലോണടിസ്ഥാനത്തില്‍ വെറോനിയ ക്ലബ്ബിന് വേണ്ടി കീന്‍ കളിച്ചിരുന്നു.തുടര്‍ന്ന് 2017-18 സീസണിലാണ് ടീമില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ മാസം യൂറോ കപ്പ് യോഗ്യതാ മല്‍സരത്തിലായിരുന്നു കീന്‍ രാജ്യത്തിനായി ആദ്യമായി ബൂട്ടണിഞ്ഞത്. അരങ്ങേറ്റ മല്‍സരത്തില്‍ ഫിന്‍ലാന്റിനെതിരേയും ലിച്ചണ്‍ടെന്‍സിനെതിരേയും ഗോള്‍ നേടി കീന്‍ തന്റെ വരവറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it