Football

ഇറങ്ങിപ്പോവരുത്; ബ്ലാസ്‌റ്റേഴ്‌സിനെ കളിയാക്കി ബെംഗളൂരു ആരാധകര്‍ മുംബൈയില്‍

ട്വിറ്ററിലും സമാനമായ പരിഹാസ ട്വീറ്റുകള്‍ ഉണ്ടായിരുന്നു.

ഇറങ്ങിപ്പോവരുത്; ബ്ലാസ്‌റ്റേഴ്‌സിനെ കളിയാക്കി ബെംഗളൂരു ആരാധകര്‍ മുംബൈയില്‍
X


മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സെമിയില്‍ ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയെ പരാജയപ്പെടുത്തി ബെംഗളൂരു. ബാസ്റ്റേഴ്‌സിനെതിരായ നോക്കൗട്ട് മല്‍സരത്തിലെ വിവാദ നായകന്‍ സുനില്‍ ഛേത്രി തന്നെയായിരുന്നു ഈ മല്‍സരത്തിലും ബെംഗളൂരുവിന്റെ രക്ഷകനായത്. ആദ്യപാദത്തില്‍ ജയം സ്വന്തമാക്കിയ ബെംഗളൂരുവിന്റെ രണ്ടാം പാദ മല്‍സരം മാര്‍ച്ച് 12നാണ്. ബെംഗളൂരുവിലാണ് മല്‍സരം. 76ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. എന്നാല്‍ ഈ ഗോള്‍ വന്നശേഷം ഗ്യാലറിയിലെ ബെംഗളൂരു ആരാധകര്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പരിഹസിച്ചിരുന്നു. മുംബൈയോട് പ്രതിഷേധിച്ച് കളം വിട്ട് ഇറങ്ങിപ്പോവരുതെന്നാണ് ആരാധകര്‍ വിളിച്ച് പറഞ്ഞത്. ട്വിറ്ററിലും സമാനമായ പരിഹാസ ട്വീറ്റുകള്‍ ഉണ്ടായിരുന്നു.

നോക്കൗട്ടിലെ ഛേത്രിയുടെ വിവാദ ഗോളിനെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് ടീം പ്രതിഷേധിച്ച് കളം വിട്ടിരുന്നു. തുടര്‍ന്നാണ് ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചത്.





Next Story

RELATED STORIES

Share it