ഐഎസ്എല്‍: സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും

കരാര്‍ കാലയളവിനെ കുറിച്ചോ പ്രതിഫല തുകയെ കുറിച്ചോ ക്ലബ്ബ് അധികൃതര്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഐഎസ്എല്‍ ആരംഭിച്ചതു മുതല്‍ സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന പ്രതിരോധ നിര താരമാണ്.രണ്ടു സീസണുകളില്‍ കേരളത്തെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. കേരളത്തിനു വേണ്ടി ഇതു വരെ 76 മല്‍സരങ്ങളില്‍ ബൂട്ടുകെട്ടിയ ജിങ്കന്‍ ഐഎസ്എലില്‍ ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരങ്ങളിലൊരാള്‍ കൂടിയാണ്

ഐഎസ്എല്‍: സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കഴിഞ്ഞ രണ്ടു സീസണുകളില്‍ നായകനും പ്രതിരോധ നിര താരവുമായ സന്ദേശ് ജിങ്കന്‍ അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സില്‍ തുടരുമെന്ന് ക്ലബ്ബ് മാനേജ്‌മെന്റ്. അതേസമയം കരാര്‍ കാലയളവിനെ കുറിച്ചോ പ്രതിഫല തുകയെ കുറിച്ചോ ക്ലബ്ബ് അധികൃതര്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഐഎസ്എല്‍ ആരംഭിച്ചതു മുതല്‍ സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന പ്രതിരോധ നിര താരമാണ്.രണ്ടു സീസണുകളില്‍ കേരളത്തെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. കേരളത്തിനു വേണ്ടി ഇതു വരെ 76 മല്‍സരങ്ങളില്‍ ബൂട്ടുകെട്ടിയ ജിങ്കന്‍ ഐഎസ്എലില്‍ ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരങ്ങളിലൊരാള്‍ കൂടിയാണ്.കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങള്‍ക്ക് ശേഷംജിങ്കന്‍ ക്ലബ് വിടുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനിടയിലാണ് താരവുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്സ് പുതുക്കിയത്. കഴിഞ്ഞ സീസണിലെ വന്‍ തോല്‍വി മറന്ന് പുതിയ സീസണിനായി മികച്ച ടീമിനെ ഒരുക്കാനാണ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ജൂനിയര്‍ ഗോള്‍കീപ്പര്‍ താരം ലവ് പ്രീത് സിങിനെ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ടീമിലെത്തിച്ചിരുന്നു.

TMY

TMY

Thejas News Contributors help bring you the latest news around you.


RELATED STORIES

Share it
Top