Football

കരാര്‍ നീട്ടി: ജെസ്സെല്‍ കാര്‍നെറോ കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും

ഗോവന്‍ ലെഫ്റ്റ് ബാക്കായ ജെസ്സലുമായി മൂന്ന് വര്‍ഷത്തെക്കാണ് ബ്ലാസ്റ്റേഴ്സ് കരാര്‍ നീട്ടിയത്. ഗോവന്‍ പ്രഫഷണല്‍ ലീഗിലൂടെ വളര്‍ന്നുവന്ന ജെസ്സല്‍ 2018-19 വര്‍ഷം സന്തോഷ് ട്രോഫിയില്‍ ഗോവന്‍ ടീമിന്റെ നായകനായിരുന്നു. ഇന്ത്യയിലെ മുന്‍നിര ലെഫ്റ്റ് ബാക്കുകളില്‍ ഒരാളാണ് ജെസ്സലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് കിബു വികുന അഭിപ്രായപ്പെട്ടു

കരാര്‍ നീട്ടി: ജെസ്സെല്‍ കാര്‍നെറോ കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും
X

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് നിരയിലെ മിന്നും താരം ജെസ്സല്‍ കാര്‍നെറോ കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും. പരിചയസമ്പന്നനായ ഗോവന്‍ ലെഫ്റ്റ് ബാക്കായ ജെസ്സലുമായി മൂന്ന് വര്‍ഷത്തെക്കാണ് ബ്ലാസ്റ്റേഴ്സ് കരാര്‍ നീട്ടിയത്. ഗോവന്‍ പ്രഫഷണല്‍ ലീഗിലൂടെ വളര്‍ന്നുവന്ന ജെസ്സല്‍ 2018-19 വര്‍ഷം സന്തോഷ് ട്രോഫിയില്‍ ഗോവന്‍ ടീമിന്റെ നായകനായിരുന്നു. ഇന്ത്യയിലെ മുന്‍നിര ലെഫ്റ്റ് ബാക്കുകളില്‍ ഒരാളാണ് ജെസ്സലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് കിബു വികുന അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സീസണില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒപ്പം തങ്ങളുടെ ടീമിന് വളരെ പ്രധാനപ്പെട്ട കളിക്കാരനുമാണ്. അദ്ദേഹത്തിന് ക്ലബിനൊപ്പം തുടരാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും കിബു വികുന പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഡെംപോ സ്പോര്‍ട്ടിംഗ് ക്ലബില്‍ നിന്ന് കെബിഎഫ്സിയില്‍ എത്തിയ ജെസ്സല്‍ ടീമിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ (18 മല്‍സരങ്ങള്‍) റെക്കോര്‍ഡു ചെയ്ത ഒരേയൊരു താരമായ ജെസ്സല്‍ കഴിഞ്ഞ സീസണിലെ എല്ലാ കളികളിലും മുഴുവന്‍ സമയവും ക്ലബ്ബിനായി കളിച്ചു. കെബിഎഫ്സിക്കായി 72.65% വിജയ കൃത്യതയുമുള്ള 746 പാസുകലാണ് ജെസ്സല്‍ നല്‍കിയത്. ഒരു കളിയില്‍ ഏകദേശം 42 പാസുകള്‍ എന്ന രീതിയില്‍ ഒരു ഐഎസ്എല്‍ അരങ്ങേറ്റക്കാരന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പാസുകളാണ് ഇതിലൂടെ രേഖപ്പെടുത്തിയത്.

സീസണില്‍ അഞ്ച് അസിസ്റ്റുകള്‍ സംഭാവന ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ആക്രമണ കഴിവുകളും പ്രകടിപ്പിച്ചു. ഇത് ഒരു കെബിഎഫ്സി കളിക്കാരന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ആദ്യ ഐഎസ്എല്‍ ട്രോഫി ഉയര്‍ത്തുമ്പോള്‍ ടീമിന്റെ ഭാഗമാകാനാണ് ാന്‍ ലക്ഷ്യമിടുന്നതെന്ന് ജെസ്സല്‍ പറഞ്ഞു. തന്റെ കഴിവ് തെളിയിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അവസരം നല്‍കി, തുടര്‍ന്നും മികച്ച ശ്രമങ്ങള്‍ നടത്താനും വരാനിരിക്കുന്ന സീസണുകളില്‍ ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ക്കായി ക്ലബിനൊപ്പം നില്‍ക്കാനും ആഗ്രഹിക്കുന്നു. ഇത് തനിക്ക് ഒരു പുതിയ തുടക്കമാണ്, തങ്ങളുടെ പുതിയ ഹെഡ് കോച്ച് കിബു വികുനയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ആഗ്രഹിക്കുന്നതായും ജെസ്സല്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it