Football

ഐഎസ്എല്‍: വിജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍

ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്നത്തെ എതിരാളികള്‍.ഉദ്ഘാടന മല്‍രത്തില്‍ എടികെയ്ക്കെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇതുവരെ ജയിക്കാനായത്. പരിക്കിന്റെ പിടിയില്‍ നിന്ന് ബ്ലാസ്‌റ്റേഴസ് പൂര്‍ണമായു മോചിക്കപ്പെട്ടിട്ടില്ലെങ്കിലം ഇന്ന് വിജയമല്ലാതെ മറ്റൊന്നും ടീമിനും കോച്ച് എല്‍കോ ഷട്ടോരിക്കും മുന്നിലില്ല. ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ ആറു പോയിന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇത് വരെ നേടാനായത്. ഇന്നും ജയിക്കാനായില്ലെങ്കില്‍ ആരാധകര്‍ ടീമിനെ പൂര്‍ണമായും കൈവിടുന്ന സ്ഥിതിയാവും. കോച്ചിന്റെ സ്ഥാനവും പരുങ്ങലിലാവും

ഐഎസ്എല്‍: വിജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍
X

കൊച്ചി: ഐസ്എല്ലില്‍ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഹോം ഗ്രൗണ്ടില്‍ ഇറങ്ങും. കരുത്തരായ ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്നത്തെ എതിരാളികള്‍.ഉദ്ഘാടന മല്‍രത്തില്‍ എടികെയ്ക്കെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇതുവരെ ജയിക്കാനായത്. പരിക്കിന്റെ പിടിയില്‍ നിന്ന് ബ്ലാസ്‌റ്റേഴസ് പൂര്‍ണമായു മോചിക്കപ്പെട്ടിട്ടില്ലെങ്കിലം ഇന്ന് വിജയമല്ലാതെ മറ്റൊന്നും ടീമിനും കോച്ച് എല്‍കോ ഷട്ടോരിക്കും മുന്നിലില്ല. ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ ആറു പോയിന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇത് വരെ നേടാനായത്. ഇന്നും ജയിക്കാനായില്ലെങ്കില്‍ ആരാധകര്‍ ടീമിനെ പൂര്‍ണമായും കൈവിടുന്ന സ്ഥിതിയാവും. കോച്ചിന്റെ സ്ഥാനവും പരുങ്ങലിലാവും.

പ്രമുഖ താരങ്ങളുടെ പരിക്കാണ് ബ്ലാസ്റ്റേഴ്സിനെ ഇപ്പോഴും വലയ്ക്കുന്നത്. കോച്ച് എല്‍കോ ഷട്ടോരിക്ക് സീസണില്‍ ഇതുവരെ താന്‍ ഉദ്ദേശിക്കുന്നപോലൊരു ഇലവനെ കളത്തിലിറക്കാന്‍ കഴിഞ്ഞിട്ടില്ല. ഗോള്‍ നേടി മുന്നില്‍ നില്‍ക്കുന്ന അവസ്ഥയില്‍ പോലും അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങുന്ന അവസ്ഥയാണ് ടീമിനെ ഏറെ വലയ്ക്കുന്നത്. ഗോവക്കെതിരെയും മുംബൈ സിറ്റിക്കെതിരെയും ബ്ലാസ്റ്റേഴ്സ് സമനിലയില്‍ കുരുങ്ങിയത് അവസാന മിനുറ്റുകളിലായിരുന്നു. പ്ലേമേക്കര്‍ മരിയോ ആര്‍ക്വസ് പരിക്ക് മാറി ഇന്ന് കളത്തിലിറങ്ങുമെന്ന് സൂചനയുണ്ട്. താരം ഫിറ്റാണ്. എങ്കിലും മുഴുവന്‍ സമയവും കളിക്കാനുള്ള കായികക്ഷമതയില്ലെന്നാണ് ഷട്ടോരിയുടെ പ്രതികരണം.

ഈ സീസണില്‍ ആദ്യ മല്‍സരത്തില്‍ പകരക്കാരനായി കളിച്ച ആര്‍ക്കെസ് പിന്നീട് കളത്തിലിറങ്ങിയില്ല. പരിക്കേറ്റ നായകന്‍ ഒഗ്ബെച്ചെയുടെ സേവനം ഇന്നും ടീമിന് ലഭിക്കില്ല. മുംബൈ സിറ്റിക്കെതിരായ മല്‍സരത്തിലും ഒഗ്ബെച്ചെ കളിച്ചിരുന്നില്ല. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ഇന്നും നിലനിര്‍ത്താനാണ് സാധ്യത. ഇന്ന് ജയിച്ചാല്‍ ജംഷഡ്പൂരിന് പോയിന്റ് ടേബിളില്‍ മുന്നിലെത്താം ഏഴ് കളികളില്‍ നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്താണ് ജംഷഡ്പൂര്. പരിക്കേറ്റതിനാല്‍ അവരുടെ സൂപ്പര്‍ സ!്രൈടക്കര്‍ സെര്‍ജിയോ കാസ്റ്റല്‍ ഇന്ന് കളിക്കില്ലെന്നാണ് സുചന. വൈകിട്ട് 7.30 നാണ് കലൂര്‍ രാജ്യാന്തയ സ്‌റ്റേഡിയത്തില്‍ മല്‍സരം നടക്കുന്നത്

Next Story

RELATED STORIES

Share it